ജന്മതീരത്തെങ്ങു നിന്നോ നീ വന്നതല്ലേ...
കുഞ്ഞോമലാളേ......
മാറില്‍ നിന്നെ വാരിച്ചൂടാന്‍
നല്ലമ്മ വേണ്ടേ....പൊന്നുമ്മയോടെ....
കണിച്ചുണ്ടില് മലരായ് പിച്ചിപ്പൂവിന്നഴകോ..
കുഞ്ഞിക്കാലില്‍ കൊലുസ്സായ് പുഴയുടെ കൊഞ്ചലോ...
(ജന്മതീരത്തെങ്ങു നിന്നോ...)
നിധിയായി മാറുവാന്‍ വിരുന്നു വന്നു നീ...
തണലായി മാറിയെന് വിരിഞ്ഞ ചില്ലകള്‍...
തെന്നിത്തെന്നിയോടുന്നോ നീ...
എന്‍ മുറ്റത്തെങ്ങും...
കണ്ണേ....പൊന്നേ...കാതലേ...
കാവല്ക്കണ്ണായ് കൂടുന്നു ഞാനിതാ...
പിന്നാലെ അഴകേ....
(ജന്മതീരത്തെങ്ങു നിന്നോ...)
അമൃതിന്റെ തുള്ളികള്‍ നുണഞ്ഞുവെങ്കിലും
വരളുന്നു പിന്നെയും കുരുന്നു ചുണ്ടുകള്‍...
അമ്മത്തുമ്പി എങ്ങെങ്ങോ പോയ് നിന് ചൂടും തേടി
മഞ്ഞില്‍ പൈതല്‍ വിങ്ങവേ....
കുഞ്ഞിത്തുമ്പി താരാട്ടുമായ് വരൂ...
ശലഭ ജനനീ.....
(ജന്മതീരത്തെങ്ങു നിന്നോ...)