Title (Indic)കാമദേവന്റെ കളി WorkPaavadakkari Year1978 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Yusufali Kecheri LyricsMalayalamകാമദേവന്റെ കളിച്ചെണ്ടോ? കണ്മണീ നിന് പൊന്‍ചുണ്ടോ? കാണുമ്പോള്‍ നൊമ്പരം നുകരുമ്പോള്‍ മധുരം ഞാനൊരു കളിപ്പമ്പരം നിന് കൈയില്‍ ഞാനൊരു കളിപ്പമ്പരം (കാമ...) എഴുതിക്കറുപ്പിച്ച കണ്ണുകളില്‍ ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു കാമിനീ നിന് തളിര്‍മേനിയില്‍ കരവല്ലി പുല്‍കിപ്പടര്‍ന്നു എന്റെ കരവല്ലി പുല്‍കിപ്പടര്‍ന്നു (കാമ...) അന്തിത്തുടുപ്പുള്ള കവിളുകളില്‍ ആശാകിരണങ്ങള്‍ തെളിഞ്ഞു മല്സഖീ നീയാം മണിവീണയില്‍ മദനരാഗങ്ങളുണര്‍ന്നു... മൃദു മദനരാഗങ്ങളുണര്‍ന്നു... (കാമ...) Englishkāmadevanṟĕ kaḽiccĕṇḍo? kaṇmaṇī nin pŏnsuṇḍo? kāṇumboḽ nŏmbaraṁ nugarumboḽ madhuraṁ ñānŏru kaḽippambaraṁ nin kaiyil ñānŏru kaḽippambaraṁ (kāma...) ĕḻudikkaṟuppicca kaṇṇugaḽil eḻāṁ svarggaṁ viḍarnnu kāminī nin daḽirmeniyil karavalli pulgippaḍarnnu ĕnṟĕ karavalli pulgippaḍarnnu (kāma...) andittuḍuppuḽḽa kaviḽugaḽil āśāgiraṇaṅṅaḽ tĕḽiññu malsakhī nīyāṁ maṇivīṇayil madanarāgaṅṅaḽuṇarnnu... mṛdu madanarāgaṅṅaḽuṇarnnu... (kāma...)