Paariliranniya

പാരിലിറങ്ങിയ
Work
Year
Language

ആ....ആ.....

പാരിലിറങ്ങിയ താരങ്ങളോ പവിഴമല്ലിപ്പൂവുകളോ?
പ്രകൃതീശ്വരിയുടെ മുടിയില്‍ പാറിയ
പ്രകാശരേണുക്കളോ? നിങ്ങള്‍ പ്രസാദ ബിന്ദുക്കളോ?

പവനന്‍ ചാര്‍ത്തിയ ചിലങ്കകളോ പറന്നുപാടൂം കുരുവികളോ?
മധുമാസറാണിതന്‍ വീണയിലുണരും മനോജ്ഞസംഗീതമോ?>
ഒരു മയൂരസന്ദേശമോ?
ആഹാ...ലലാലാലാ.....

ശാലീനസിന്ദൂരപുഷ്പങ്ങളോ ശാരദസന്ധ്യാ മേഘങ്ങളോ?
വാസരദേവത മാറില്‍ ചൂടിയ വൈഡൂര്യ ഹാരങ്ങളോ?
ദിവ്യ വര്‍ണ്ണപരാഗങ്ങളോ?
ആഹാ...ലലാലാലാ.....

പാരിലിറങ്ങിയ......

ā....ā.....

pāriliṟaṅṅiya tāraṅṅaḽo paviḻamallippūvugaḽo?
prakṛtīśvariyuḍĕ muḍiyil pāṟiya
pragāśareṇukkaḽo? niṅṅaḽ prasāda bindukkaḽo?

pavanan sārttiya silaṅgagaḽo paṟannubāḍūṁ kuruvigaḽo?
madhumāsaṟāṇidan vīṇayiluṇaruṁ manojñasaṁgīdamo?>
ŏru mayūrasandeśamo?
āhā...lalālālā.....

śālīnasindūrabuṣpaṅṅaḽo śāradasandhyā meghaṅṅaḽo?
vāsaradevada māṟil sūḍiya vaiḍūrya hāraṅṅaḽo?
divya varṇṇabarāgaṅṅaḽo?
āhā...lalālālā.....

pāriliṟaṅṅiya......