Paambaadum paarayil

പാമ്പാടും പാറയിൽ
Year
Language

പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം
പൂരാടം കാവിലും പുത്തരിക്കൊണ്ടാട്ടം
പൂരം കാണുവിന്‍ പൂവാലന്മാരെ
കാര്യം നേടുവിന്‍ കാമാക്ഷിമാരേ
താളമുണ്ട് മേളമുണ്ട് ആട്ടവും പാട്ടുമുണ്ട്
വന്നോ നിന്നോ കണ്ടോ പൊയ്ക്കോ വായിനോക്കാതെ

മച്ചകത്തെ പുത്തനച്ചിക്കു മുപ്പനിദോഷം
മതിലകത്തെ പൂജയോ നിത്യനിവേദ്യം
മണിയറകാണുമ്പോള്‍ വാലുംകുത്തിച്ചാട്ടം
പുതുമണവാളനോ പ്രാണനും കൊണ്ടോട്ടം
അടിവേറെ തൊഴിവേറേ തെറിവര്‍ത്തമാനം വേറെ
പൂരം കണ്ടാല്‍ ദോഷം തീരും ദമ്പതിമാരേ
ഇതിലേ ഇതിലേ ഇതിലേ ഇതിലേ

വാളകത്തെ വേലുക്കുട്ടിക്കു ദാരികവേഷം
കളമെഴുത്തും പാട്ടിനോ കാളിവിശേഷം
കലികൊണ്ട ദാരികന്‍ വേലും പൊക്കിച്ചാടി
ഗതികെട്ട കാളിയോ ജീവനും കൊണ്ടോടി
ഉടല്‍ വേറെ ഉടല്‍ വേറെ തലമുക്കാലും വേറേ
പൂരം കണ്ടാല്‍ ദോഷം മാറും ദാരികന്മാരേ
ഇതിലേ ഇതിലേ ഇതിലേ ഇതിലേ

pāmbāḍuṁ pāṟayil puttan vĕḽḽāṭṭaṁ
pūrāḍaṁ kāviluṁ puttarikkŏṇḍāṭṭaṁ
pūraṁ kāṇuvin pūvālanmārĕ
kāryaṁ neḍuvin kāmākṣimāre
tāḽamuṇḍ meḽamuṇḍ āṭṭavuṁ pāṭṭumuṇḍ
vanno ninno kaṇḍo pŏykko vāyinokkādĕ

maccagattĕ puttanaccikku muppanidoṣaṁ
madilagattĕ pūjayo nityanivedyaṁ
maṇiyaṟagāṇumboḽ vāluṁkutticcāṭṭaṁ
pudumaṇavāḽano prāṇanuṁ kŏṇḍoṭṭaṁ
aḍiveṟĕ tŏḻiveṟe tĕṟivarttamānaṁ veṟĕ
pūraṁ kaṇḍāl doṣaṁ tīruṁ dambadimāre
idile idile idile idile

vāḽagattĕ velukkuṭṭikku dārigaveṣaṁ
kaḽamĕḻuttuṁ pāṭṭino kāḽiviśeṣaṁ
kaligŏṇḍa dārigan veluṁ pŏkkiccāḍi
gadigĕṭṭa kāḽiyo jīvanuṁ kŏṇḍoḍi
uḍal veṟĕ uḍal veṟĕ talamukkāluṁ veṟe
pūraṁ kaṇḍāl doṣaṁ māṟuṁ dāriganmāre
idile idile idile idile