ഹേഹേ ഹേ ഹേ ഹേയ്....
നാടോടീ കൂത്താടാന്‍ വാ
തീരമൊരുങ്ങി മേളതുടങ്ങി
സാഗരകന്യകള്‍ പാല്ക്കുടമേന്തുമീ
തങ്കത്തിരകളില് തുടിക്കുവാന്‍ വരു വരു
ഉന്മാദം ചിറ്റോളത്തെന്നലായ് തുള്ളിയുറഞ്ഞു
ആനന്ദം പുതുമഞ്ഞിന്‍ പുളകമായ് മുത്തുചൊരിഞ്ഞു
വസന്തമേ ഉണരൂ നുരഞ്ഞു പോയ് രാപ്പകലാകെ
ലോലമാം കുങ്കുമമേഘമായ് വിണ്ണിന് പൂന്തുകില്‍
ഓ....
അക്കാപുക്കാ ചെമ്മാങ്കണ്ണി എത്തേ മത്താരം
പിരിയിളകും ലഹരിയുമായ് വാസ്കോ മേള
നാടോടീ കൂത്താടാന്‍ വാ
ഉല്ലാസം സ്വര്ഗ്ഗപ്പൊന് തൂവലായ് പാറിനടന്നു
ആകാശം പൂത്താരത്തിരകളില് വര്‍ണ്ണമണിഞ്ഞു
പരസ്പരം മുഴുകി മനസ്സുകള്‍ സ്നേഹനിലാവില്‍
മൌനമേ പാടുക വീണ്ടുമീ സംഗമവേളയില്‍
ജീവിതമീ കോപ്പയിലെ മുന്തിരിച്ചാറ്
കൂടുവിട്ടു കൂടുമാറാന്‍ കൊങ്കണനാട്