പാല്‍ക്കടലില്‍ പള്ളികൊള്ളും പവിഴനാഗത്താരേ
കന്നിയാവിന്‍ കളംകൊള്ളാന്‍ കനിവു തോന്നേണം
വമ്പനാകും വാസുകിയും വന്നെഴുന്നേള്ളേണം
തക്ഷകന്‍റെ തങ്കദേഹം കണികാണേണം
(പാല്‍ക്കടലില്‍)
കുരുത്തോലപ്പന്തലിട്ട് കടുംമഞ്ഞള്‍ക്കളം തീര്‍ത്ത്
കുടം കൊട്ടിയുണര്‍ത്തുന്നേ നാഗകന്യാവേ
ചിത്രകൂടം വലംവച്ചും ചെത്തിനെല്ലാല്‍ ശുഭംതന്നും
പുറ്റുമണ്ണീന്നിറങ്ങിവാ നാഗകന്യാവേ
(പാല്‍ക്കടലില്‍)
നൂറും പാലും നിവേദിക്കാം നൂറുരു ഞാന്‍ ജപിച്ചീടാം
നന്മ തോറ്റാന്‍ തുണയ്ക്കേണേ നാഗകന്യാവേ
പൂക്കളത്തില്‍ പടം നീര്‍ത്താന്‍ പുണ്യപാപക്കറ തീര്‍ക്കാന്‍
പുറ്റുമണ്ണീന്നിറങ്ങിവാ നാഗകന്യാവേ
(പാല്‍ക്കടലില്‍)