പാതിര നിലാവും പ്രേമമയ രാവും
രാഗമധുവേന്തി നിന്നരികിൽ ഞാനും (2)
പാടുമീ ഗായകാ വീഞ്ഞുമായ് ഞാനിതാ ഓ..
(പാതിര നിലാവും..)
പൊൻവേണുവോ നിൻ ചൊടികളാണോ
എൻ നെഞ്ചിലെ തേനരുവിയായി
പൊൻ പൂക്കളാണോ നിൻ സ്വപ്നമായി
ഹേ നിൻ മോഹമാണോ എൻ ദാഹമായി (2)
ഓ..ഓ..ആ..
(പാതിര നിലാവും..)
നിൻ ചിരിയിലേതോ മഞ്ജരി വിടർന്നു
മൈക്കണ്ണിനാൽ മാരകഥ പാടി
ശൃംഗാരമേ നീ പൂങ്കവിളിലാടി
ഹേ ഞാനിന്നു ചൂടി നിൻ സ്നേഹമാല (2)
ഓ..ഓ..ഓ..ആ..
പാതിര നിലാവും പ്രേമമയ രാവും
രാഗമധുവേന്തി നിന്നരികിൽ ഞാനും (2)
പാടുമീ ഗായികേ വീഞ്ഞുമായ് ഞാനിതാ ഓ..
(പാതിര നിലാവും..)