പാദസ്വരമണിയുന്ന പമ്പാ നദീ
ഭദ്ര ദീപമണിയുന്ന സന്ധ്യാ സഖീ
പ്രകൃതീ നിന്റെ സ്വയംവരപ്പന്തലിൽ
സുഹൃദിയാം മണവാളനാരോ
(പാദസ്വര....)
പുഞ്ചിരി തൂകുന്ന പൂർവ്വവാനം
ചന്ദനം പൂശുന്ന ചക്രവാളം
പനിനീർ ചോലയിൽ വിശറി മുക്കി
വരുവോരെ വീശുന്ന മന്ദവാതം.
(പാദസ്വര....)
കൊച്ചു നക്ഷത്രത്തെ മുമ്പിരുത്തും
കുളിർമ്മതിയമ്മാവൻ എത്തിയപ്പോൾ
മോതിരം മാറുന്ന വർണ്ണമേഘം
വേദിയിൽ പൂവുകൾ വിതറുന്നൂ
(പാദസ്വര....)
pādasvaramaṇiyunna pambā nadī
bhadra dībamaṇiyunna sandhyā sakhī
prakṛtī ninṟĕ svayaṁvarappandalil
suhṛdiyāṁ maṇavāḽanāro
(pādasvara....)
puñjiri tūgunna pūrvvavānaṁ
sandanaṁ pūśunna sakravāḽaṁ
paninīr solayil viśaṟi mukki
varuvorĕ vīśunna mandavādaṁ.
(pādasvara....)
kŏccu nakṣatrattĕ mumbiruttuṁ
kuḽirmmadiyammāvan ĕttiyappoḽ
modiraṁ māṟunna varṇṇameghaṁ
vediyil pūvugaḽ vidaṟunnū
(pādasvara....)