Title (Indic)മോഹവീണതൻ WorkPaadasaram Year1978 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer G Gopalakrishnan LyricsMalayalamമോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടിയുണര്ന്നെങ്കില് സ്വപ്നം പൂവിടും വല്ലിയില്‍ ഒരു പുഷ്പം കൂടി വിടര്‍ന്നെങ്കില്‍ (മോഹവീണ) എത്ര വര്‍ണ്ണം കലര്ന്നുകാണുമീ ചിത്രപൂര്‍ണ്ണിമ തീരുവാന്‍ നാദമെത്ര പകര്‍ന്നു കാണുമീ രാഗമാലിക മീട്ടുവാന്‍ സംഗമസ്ഥാനമെത്തുകില്ലെന്റെ സര്ഗ്ഗസംഗീതഗംഗകള് തൊട്ടുപോയാല്‍ തകര്ന്നുപോമെന്റെ ഹൃത്തിലെ നാദതന്ത്രികള്‍ വീണയായ് പുനര്‍ജ്ജനിച്ചെങ്കില്‍ വീണപൂവിന്റെ വേദന നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍ മൃത്യു പുല്കിയ ചേതന (മോഹവീണ) Englishmohavīṇadan dandiyil ŏru rāgaṁ kūḍiyuṇarnnĕṅgil svapnaṁ pūviḍuṁ valliyil ŏru puṣpaṁ kūḍi viḍarnnĕṅgil (mohavīṇa) ĕtra varṇṇaṁ kalarnnugāṇumī sitrabūrṇṇima tīruvān nādamĕtra pagarnnu kāṇumī rāgamāliga mīṭṭuvān saṁgamasthānamĕttugillĕnṟĕ sarggasaṁgīdagaṁgagaḽ tŏṭṭuboyāl tagarnnubomĕnṟĕ hṛttilĕ nādadandrigaḽ vīṇayāy punarjjaniccĕṅgil vīṇabūvinṟĕ vedana nityadayil uyirttĕṇīṭrĕṅgil mṛtyu pulgiya sedana (mohavīṇa)