പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി
ആ നീലക്കണ്ണുകള്‍ എന്നിലുറങ്ങുന്ന
സപ്തസ്വരങ്ങളെ തൊട്ടുണര്‍ത്തി
(പാടാനറിയില്ല)
നര്‍ത്തനമാടുന്ന കോലമയിലിന്റെ
ഷഡ്‌ജസ്വരമെന്നില്‍ തേന്‍ നിറച്ചു
ക്രൗഞ്ചക്കിളിയുടെ കൊഞ്ചലില്‍നിന്നല്ലോ
മധ്യമമെന്തെന്നു ഞാനറിഞ്ഞു
പ്രകൃതീ നീയൊരു പാട്ടുകാരി
ആരെയും പാടിക്കും കൂട്ടുകാരി
ദേവാമൃതത്തിന്റെ നാട്ടുകാരി
(പാടാനറിയില്ല)
പുള്ളിക്കുയിലിന്റെ കൂജനം കേട്ടപ്പോള്‍
പഞ്ചമമെന്തെന്നു ഞാനറിഞ്ഞു
അശ്വ-നിനാദത്തില്‍ ധൈവതം കേട്ടു ഞാന്‍
വിശ്വം മുഴുവനും ഗാനമയം
പ്രകൃതീ നീയൊരു പാട്ടുകാരി
ആരെയും പാടിക്കും കൂട്ടുകാരി
ദേവാമൃതത്തിന്റെ നാട്ടുകാരി
(പാടാനറിയില്ല)