Paadaadennenno

പാടാതെങ്ങെങ്ങോ
Year
Language

പാടാതെങ്ങെങ്ങോ കേഴുന്നു രാരീരം
തീരാ ദുഃഖത്തില്‍ നീയേതോ മന്ദാരം
നിന്‍ ജീവന്റെ മണ്‍വീണയില്‍
കണ്ണീരായ് വീണോ നീലാംബരീ
വേനല്‍ തെന്നല്‍ വീശുന്ന നേരങ്ങളില്‍
ഒറ്റയ്ക്കാരും കാണാതെ നീ തേങ്ങിയോ
കാലത്തുണരും പുന്നാരം വാങ്ങാതെ
മൂവന്തികളില്‍ കിന്നാരം ചൊല്ലാതെ
കാലത്തുണരുംപുന്നാരം വാങ്ങാതെ
മൂവന്തികളില്‍ കിന്നാരം ചൊല്ലാതെ

സുഖങ്ങളില്‍ പങ്കില്ലാതെ
മനസ്സിലെ തീയൊന്നൂതി
ഉഷസ്സിന്‍ തീരം കണ്ടവളേ (2)
ഒരുക്കുന്നതെല്ലാം നുണഞ്ഞൊന്നു കാണാന്‍
നിറച്ചു നീ വിളമ്പിയോ ഇലത്തളിരില്‍ (2)
കരി ചേരും നാളം നീയല്ലേ
ഇട നെഞ്ചം താനേ നീറുന്നോ
കരി ചേരും നാളം നീയല്ലേ
ഇട നെഞ്ചം താനേ നീറുന്നോ
(പാടാതെങ്ങെങ്ങോ...)

ചിലങ്കയില്‍ മുത്തില്ലാതെ
ചുരത്തുവാന്‍ തേനില്ലാതെ
ഇരുട്ടിന്‍ മാറില്‍ വീണവളേ (2)
കൊതിക്കുന്നതെല്ലാം കനല്‍ച്ചൂടിലിന്നും
വരണ്ടുവോ കരിഞ്ഞുവോ ഇണയ്ക്കരികില്‍ (2)
മിഴിനീരിന്‍ കുമ്പിള്‍ നീയല്ലേ
കരയാനോ ജന്മം പോരെന്നോ (2)
(പാടാതെങ്ങെങ്ങോ )

pāḍādĕṅṅĕṅṅo keḻunnu rārīraṁ
tīrā duḥkhattil nīyedo mandāraṁ
nin jīvanṟĕ maṇvīṇayil
kaṇṇīrāy vīṇo nīlāṁbarī
venal tĕnnal vīśunna neraṅṅaḽil
ŏṭraykkāruṁ kāṇādĕ nī teṅṅiyo
kālattuṇaruṁ punnāraṁ vāṅṅādĕ
mūvandigaḽil kinnāraṁ sŏllādĕ
kālattuṇaruṁpunnāraṁ vāṅṅādĕ
mūvandigaḽil kinnāraṁ sŏllādĕ

sukhaṅṅaḽil paṅgillādĕ
manassilĕ tīyŏnnūdi
uṣassin dīraṁ kaṇḍavaḽe (2)
ŏrukkunnadĕllāṁ nuṇaññŏnnu kāṇān
niṟaccu nī viḽambiyo ilattaḽiril (2)
kari seruṁ nāḽaṁ nīyalle
iḍa nĕñjaṁ tāne nīṟunno
kari seruṁ nāḽaṁ nīyalle
iḍa nĕñjaṁ tāne nīṟunno
(pāḍādĕṅṅĕṅṅo...)

silaṅgayil muttillādĕ
surattuvān denillādĕ
iruṭṭin māṟil vīṇavaḽe (2)
kŏdikkunnadĕllāṁ kanalscūḍilinnuṁ
varaṇḍuvo kariññuvo iṇaykkarigil (2)
miḻinīrin kumbiḽ nīyalle
karayāno janmaṁ porĕnno (2)
(pāḍādĕṅṅĕṅṅo )