Paabam nilal

പാപം നിഴൽ
Year
Language

പാപം നിഴല്‍ പോലെ കൂടെവരും
പാവകജ്വാലയായ് പടര്‍ന്നുകത്തും
അന്ത്യനേരം വരെ ആത്മപീഡനങ്ങളായ്
അന്തരംഗത്തെ അതില്‍ ഹോമിക്കും
ഹോമിക്കും... ഹോമിക്കും...

ഭൂതകാലത്തിന്റെ പട്ടടപ്പറമ്പില്‍ നാം
മൂടിയൊളിച്ചുവെച്ച കൊടും ചെയ്തികള്‍
നിയമം മറന്നാലും നിയതി കണ്ണടച്ചാലും
നിത്യഭീഷണിയുമായ് മുന്നില്‍ നില്‍ക്കും

കാലമാം ചതുരംഗക്കളത്തില്‍ നമ്മള്‍
കളിപ്പാവകള്‍ വെറും മരപ്പാവകള്‍
വിധിയുടെ ക്രൂരവിനോദങ്ങള്‍ക്കൊക്കെയും
വിധേയരാകേണ്ട വിദൂഷകന്മാര്‍

pābaṁ niḻal polĕ kūḍĕvaruṁ
pāvagajvālayāy paḍarnnugattuṁ
andyaneraṁ varĕ ātmabīḍanaṅṅaḽāy
andaraṁgattĕ adil homikkuṁ
homikkuṁ... homikkuṁ...

bhūdagālattinṟĕ paṭṭaḍappaṟambil nāṁ
mūḍiyŏḽiccuvĕcca kŏḍuṁ sĕydigaḽ
niyamaṁ maṟannāluṁ niyadi kaṇṇaḍaccāluṁ
nityabhīṣaṇiyumāy munnil nilkkuṁ

kālamāṁ saduraṁgakkaḽattil nammaḽ
kaḽippāvagaḽ vĕṟuṁ marappāvagaḽ
vidhiyuḍĕ krūravinodaṅṅaḽkkŏkkĕyuṁ
vidheyarāgeṇḍa vidūṣaganmār