ഐലേസ ഐലേസ ഐലേസ - 2
ഒത്തുപിടിച്ചാൽ മലയും പോരും ഐലേസാ - 2
കെട്ടിവലിച്ചാൽ മാനോം വീഴും ഐലേസാ -2
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്
ഐലേസ ഐലേസ ഐലേസ - 2
തെക്കും മൂട്ടിലെ കൊച്ചമ്മയ്ക്കിനി
തൂക്കിക്കൊടുക്കണ മരയന്ത്രം
മരുന്നിനുപോലും പാഴ്‌വിറകില്ല
മരുതും പുന്നയുമാണല്ലോ
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്
ഐലേസ ഐലേസ ഐലേസ - 2
അവറാൻ മാപ്പിളയ്ക്കൊരു തൂക്കം
അസനാരിക്കായ്ക്കര തൂക്കം
ഉണ്ടപ്പാറൂനുരുളൻ വിറക്
നമ്പൂരിച്ചനു പുറവെട്ട്
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്
ഐലേസ ഐലേസ ഐലേസ - 2
(ഒത്തുപിടിച്ചാൽ.....)
വാദ്ധ്യായനിയുടെ വീട്ടിൽ പെണ്ണിനു
വാളൻപുളിയുടെ കാതലു വേണം
ചെല്ലൻപിള്ളയ്ക്ക് ചായക്കടയിൽ കല്ലരി
വേവാൻ മുട്ടൻ വേണം
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്
ഐലേസ ഐലേസ ഐലേസ - 2
വേഗം തള്ളെട വേലുച്ചാരേ
വേല തീർന്നാൽ ഷാപ്പിൽ പോണം
ദാഹോം തീർക്കാം ക്ഷീണോം മാറ്റാം
അന്തസ്സായി നടക്കാം
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്
ഐലേസ ഐലേസ ഐലേസ - 2
(ഒത്തുപിടിച്ചാൽ....)