ഉം...ഉം...ഉം....ആ...ആ...ആ...
ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു...
തേടീ ഞങ്ങള്‍ ഞങ്ങളേ...
ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും ഒരിയ്ക്കലും
തീരാത്ത ഓര്‍മ്മയായ് ഞങ്ങള്‍...
ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു...
ആ...ആ....
കളമൊഴി അവളുടെ പൂന്തേന്‍ വഴിയുന്ന
കഥകളില്‍ മുഴുകുമ്പോള്‍....
(കളമൊഴി......)
തരിക്കും ചുണ്ടിന്റെ ദാഹം പോലും ഞാന്‍
മറന്നതറിഞ്ഞില്ല.....മറന്നതറിഞ്ഞില്ല....
അറിഞ്ഞില്ല....
ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു....
ആ...ആ...
ഒരുമയിലിരുമെയ്യും അമൃതം പൊഴിയുന്ന
യാമങ്ങള്‍ കടന്നേറി....
ഇരവിന്‍ വഴിക്കിത്ര നീളം കുറഞ്ഞതില്‍
കോപം കൈമാറി.....കോപം കൈമാറി...
കൈമാറി...
ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു
തേടീ ഞങ്ങള്‍ ഞങ്ങളേ...
ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും ഒരിയ്ക്കലും
തീരാത്ത ഓര്‍മ്മയായ് ഞങ്ങള്‍....