Oru yamunaanadi

ഒരു യമുനാനദി
Work
Year
Language

ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍
ഏതോ യുഗങ്ങളിലെ സ്വപ്‌നങ്ങള്‍ നിഴലിടും
മേദുരസന്ധ്യയെന്നില്‍ ചിറകൊതുക്കി

(ഒരു...)

മൂകാംബരങ്ങളില്‍
കുഞ്ഞല ഞൊറിഞ്ഞൊരു
നീരാ‍ഞ്ജനക്കുയില്‍ താണു വന്നൂ
രാസകേളിതന്‍ പൂന്തുകിലിളകി
രാഗമരന്ദമെന്നില്‍ ആറാടി

(ഒരു...)

ചേതോഹരങ്ങളാം കുഞ്ജസദനങ്ങളില്‍
ഗോപാംഗനയിവള്‍ തേടി നിന്നെ
വീണുടഞ്ഞൊരെന്‍ നൂപുരലയങ്ങള്‍
ദൂരനിശീഥിനിയില്‍ മാഞ്ഞല്ലോ

(ഒരു...)

ŏru yamunānadi oḽamiḽakkiyĕn
ormmagaḽ meññunilkkuṁ vṛndāvaniyil
edo yugaṅṅaḽilĕ svap‌naṅṅaḽ niḻaliḍuṁ
medurasandhyayĕnnil siṟagŏdukki

(ŏru...)

mūgāṁbaraṅṅaḽil
kuññala ñŏṟiññŏru
nīrāñjanakkuyil tāṇu vannū
rāsageḽidan pūndugiliḽagi
rāgamarandamĕnnil āṟāḍi

(ŏru...)

sedoharaṅṅaḽāṁ kuñjasadanaṅṅaḽil
gobāṁganayivaḽ teḍi ninnĕ
vīṇuḍaññŏrĕn nūburalayaṅṅaḽ
dūraniśīthiniyil māññallo

(ŏru...)