Oru venbiraavu [F]

ഒരു വെണ്‍പിറാവു [F]
Year
Language

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍
കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് ലയസാന്ദ്രമായ്
കൊതിയോടെ കൂടണഞ്ഞു പതിയെ
(ഒരു...)

പുലര്‍‌നിലാവിന്‍ പൊയ്കയില്‍
പൂത്തു നില്‍ക്കും പ്രണയമേ
നിന്നെ ഞാന്‍ കണ്ടു, നിന്‍ തൂവല്‍ കണ്ടു
നിന്നില്‍ ഞാനെന്നെ കണികണ്ടു...
ആതിരതന്‍ തങ്കക്കോടിയുടുക്കും രാവില്‍
പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം
(ഒരു...)

അരളി പൂക്കും തൊടികളില്‍
ആറ്റിറമ്പിന്‍ വഴികളില്‍
നിന്നെ ഞാന്‍ കാത്തു പൂവല്‍‌മെയ് പൂത്തു
പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു...
മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം
മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം
(ഒരു...)

ŏru vĕṇ‌piṟāvu kuṟugunnabol
karaḽil mŏḻiñña kaḽivākkugaḽ
svaramāriyāy layasāndramāy
kŏdiyoḍĕ kūḍaṇaññu padiyĕ
(ŏru...)

pular‌nilāvin pŏygayil
pūttu nilkkuṁ praṇayame
ninnĕ ñān kaṇḍu, nin dūval kaṇḍu
ninnil ñānĕnnĕ kaṇigaṇḍu...
ādiradan daṅgakkoḍiyuḍukkuṁ rāvil
pīlippūccandanamāy ñān ninnilaliññīḍāṁ
(ŏru...)

araḽi pūkkuṁ tŏḍigaḽil
āṭriṟambin vaḻigaḽil
ninnĕ ñān kāttu pūval‌mĕy pūttu
pinnĕ ñān ninnil pūviṭṭu...
maññuruguṁ māṟil sernnu mayaṅṅuṁ neraṁ
māmbūvin mŏṭṭilŏḽikkuṁ madhurattenuṇṇāṁ
(ŏru...)