ഒരു സ്വപ്നത്തിന്‍ (ദുഃഖം)
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ...
ദാഹമോഹനാദങ്ങൾ....
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ....
നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം....
നമ്മൾക്കെന്നുമോരാനന്ദതാളം....
അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ...
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുരവികാരതരംഗങ്ങൾ....
അതിലുണരും ജീവിതമോഹങ്ങൾ......
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ....
ദാഹമോഹനാദങ്ങൾ....
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ŏru svapnattin paviḻadvībil.... ŏru gānattin siṟagil....
ŏrumiccŏrumiccŏḻuguṁ nammaḽ nirvṛtidan kadirnāḽaṅṅaḽ...
dāhamohanādaṅṅaḽ....
ŏru svapnattin paviḻadvībil.... ŏru gānattin siṟagil....
āyiramāyiraṁ āloladāragaḽ māḍiviḽiykkuṁ nīlāgāśame....
ninṟĕ ratnavidānadalaṅṅaḽil ĕnnumŏrutsavameḽaṁ....
nammaḽkkĕnnumorānandadāḽaṁ....
anubhūdigaḽuḍĕ laharilayaṅṅaḽil aṟiyādaliyuṁ nimiṣaṅṅaḽ...
ŏru pūvidaḽil mayaṅṅuṁ manassilĕ madhuravigāradaraṁgaṅṅaḽ....
adiluṇaruṁ jīvidamohaṅṅaḽ......
ŏru svapnattin paviḻadvībil.... ŏru gānattin siṟagil....
ŏrumiccŏrumiccŏḻuguṁ nammaḽ nirvṛtidan kadirnāḽaṅṅaḽ....
dāhamohanādaṅṅaḽ....
ŏru svapnattin paviḻadvībil.... ŏru gānattin siṟagil....