വെണ്ണതോല്‍ക്കുമുടലോടേ ഇളം
വെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രിരാത്രി വിടരും നീ അനുരാഗപുഷ്പിണീ
വെണ്ണതോല്‍ക്കുമുടലോടേ
മാര്വിരിഞ്ഞമലര് പോലേ പൂമാരനെയ്ത കതിര്‍പോലേ
മാര്‍വിരിഞ്ഞ മലര്‍പോലേ പൂമാരനെയ്ത കതിര്‍പോലേ
മഞ്ഞില്‍ മുങ്ങി ഈറന്‍ മാറും മന്ദഹാസത്തോടേ
എന്റെ മോഹം തീരും വരെ നീ എന്നെ വന്നു പൊതിയൂ
പൊതിയൂ.....
വെണ്ണതോല്‍ക്കുമുടലോടേ .....
മൂടിവന്ന കുളിരോടേ പന്താടിവന്ന മദമോടേ
കാമുകന്നുമാത്രം നല്‍കും രോമഹര്‍ഷത്തോടേ
എന്റെ ദാഹം തീരും വരെനീ എന്നില്‍ വന്നു നിറയൂ
നിറയൂ....
വെണ്ണതോല്‍ക്കുമുടലോടേ .....