ഒരുസുന്ദരസ്വപ്നം പോലെ
ഒരു മോഹനഗാനം പോലെ
എന്മാനസജാലകവാതിലില്‍
ഒരു പൈങ്കിളി വിരുന്നുവന്നു
വിരുന്നുവന്നൂ വിരുന്നുവന്നൂ
സ്നേഹത്തിന്നിതളുകളാല്‍ ഞാന്‍
മലര്‍മഞ്ചമൊരുക്കി വിളിച്ചു
നാണത്തിന്‍ യവനികയില്‍ അവള്‍ ഒളിച്ചിരുന്നു
മിഴിയാല്‍ ഒളിയമ്പുകളെയ്തു
പ്രേമത്തിന്‍ ലഹരിയില്‍ ഞാന്‍ വീണ്ടും
ഗാനത്തിന്നീരടി പാടി
കാമിനിയാള്‍ ആ സ്വരധാരയിലലിഞ്ഞുചേര്‍ന്നു
കരളില്‍ കവിതകളെഴുതിയിരുന്നു