മാനത്തിൻ ഒക്കത്തു തിങ്കൾക്കുടം - എന്റെ
മാറത്തു മറ്റൊരു തങ്കക്കുടം
(മാനത്തിൻ...)
തിങ്കൾക്കുടത്തിൽ പാലാണ് - എന്റെ
തങ്കത്തിനിന്ന് ചോറൂണ്
അന്നത്തെ ഉരുള അമ്മ തന്നു
ഇന്നത്തെ ഉരുള അച്ഛൻ തരാം
(മാനത്തിൻ...)
അച്ഛന്റെ കയ്യിൽ നിന്നുരുള വാങ്ങി
അച്ഛന്റെ മാറത്തു വാവുറങ്ങി
കണ്മണി കാലത്തേയുണരേണം
നമുക്കമ്മയെ കാണാൻ പോകേണം
(മാനത്തിൻ...)
മാനത്തെ അമ്പിളിയന്നുമിന്നും നറും
പാലു ചുരത്തുന്ന പൊന്നിൻ കുടം
മണ്ണിൽ വാഴും നിന്റെ അച്ഛൻ വെറും
കണ്ണീരു ചോരുന്ന മണ്ണിൻ കുടം
(മാനത്തിൻ...)