Oru sarodinre

ഒരു സരോദിന്റെ
Work
Year
Language

ഒരു സരോദിന്റെ സിരകളില്‍ നിന്നുമുതിരുമാനന്ദമേ
തബലയില്‍നിന്നു പറവപാറുന്ന ചിറകടിത്താളമേ
ഈരേഴുലോകത്തും കേള്‍ക്കാത്ത സംഗീതം
പകര്‍ന്നു തരുന്നു നിശീഥം

ഒരുമനസ്സിന്റെ ധമനിയില്‍ നിന്നുമുണരുമുന്മാദമേ
ഒരുവയോളതന്നരിയ തന്ത്രികള്‍ പകരുമാവേശമേ

മറഞ്ഞു കാര്‍മുകില്‍ തെളിഞ്ഞു പൊന്നിതള്‍
പുലര്‍ന്നു താരകള്‍ തളിര്‍ത്തു തിങ്കളും
ഹേ വാനമേ.... ഹേ ലോകമേ
മിടിക്കുന്ന നെഞ്ചം കൊതിക്കുന്നതെന്തേ?
മനസ്സിന്റെ കാതില്‍ തുടിക്കുന്ന മന്ത്രം
ഈ ജീവനില്‍ നീ തെന്നലായ്
വരു നീ തരു നീ സുഗന്ധം

തിളങ്ങുന്നതെന്തേ മനം പോലെ താരം
തുളുമ്പുന്നതെന്തേ പ്രിയം ചേര്‍ന്ന സ്വപ്നം
ഹേ ലോകമേ ... ഹേ കാലമേ....
തണുപ്പത്തുതാപം പകരുന്നു നെഞ്ചം
മനസ്സെന്നപോലെ ഇളന്നീര്‍ത്തടാകം
പൂഞ്ചോലയില്‍ നീരോളമായ്
വരുനീ തരുനീ മരന്ദം

ŏru sarodinṟĕ siragaḽil ninnumudirumānandame
tabalayilninnu paṟavabāṟunna siṟagaḍittāḽame
īreḻulogattuṁ keḽkkātta saṁgīdaṁ
pagarnnu tarunnu niśīthaṁ

ŏrumanassinṟĕ dhamaniyil ninnumuṇarumunmādame
ŏruvayoḽadannariya tandrigaḽ pagarumāveśame

maṟaññu kārmugil tĕḽiññu pŏnnidaḽ
pularnnu tāragaḽ taḽirttu tiṅgaḽuṁ
he vāname.... he logame
miḍikkunna nĕñjaṁ kŏdikkunnadĕnde?
manassinṟĕ kādil tuḍikkunna mandraṁ
ī jīvanil nī tĕnnalāy
varu nī taru nī sugandhaṁ

tiḽaṅṅunnadĕnde manaṁ polĕ tāraṁ
tuḽumbunnadĕnde priyaṁ sernna svapnaṁ
he logame ... he kālame....
taṇuppattudābaṁ pagarunnu nĕñjaṁ
manassĕnnabolĕ iḽannīrttaḍāgaṁ
pūñjolayil nīroḽamāy
varunī tarunī marandaṁ