ഒരു പൂമഴയിലേക്കെന്ന പോലെ
എന്‍ ഹൃദയത്തിലേക്കു നീ ചായുമ്പോള്‍ (2)
തളിരില നീര്‍ത്തുന്ന ഹരിതകമല്ലേ (2)
മുകുളമായി വിടരുന്നതെന്നില്‍.. പ്രിയദേ..
മധുരമായി നിറയുന്നതെന്നില്‍
വിരലുകള്‍ പൊന്തും നിന്‍ കുറുനിരകോരി
അലസമായെത്തിയ മന്ദസമീരന്‍
ആ..........
അടിമുടിയുലയും ആവണിയായി മലരിടും മന്ദാരമായി
നീയെന്‍ അസുലഭ മാധവമായി
(ഒരു പൂമഴയിലേക്കെന്നപോലെ)
മിഴികളിലഞ്ജന മുകിലുകളാടും
മകരനിലാവിന്‍റെ ചന്ദനഗന്ധം (2)
ഉടലിലുലാവും ആതിരയായി തരളിതകാമനയായി
നീയെന്‍ മുരളിയില്‍ മോഹനമായി
(ഒരു പൂമഴയിലേക്കെന്ന പോലെ)