Oru poo maatram

ഒരു പൂ മാത്രം
Year
Language

(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ
കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ
(സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടണയും പ്രണയത്തിരയായു് ഞാന്‍ മാറി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

(പു) ഒന്നു കണ്ട നേരം നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി
നൂറു മൊഹമെല്ലാം കാതില്‍ ചൊല്ലുവാന്‍ തോന്നി
(സ്ത്രീ) പറയാന്‍ വയ്യാത്ത രഹസ്യം
പറയാതറിയാന്‍ തോന്നി
(പു) നിന്നെ കണ്ടുനില്‍ക്കവേ ചുംബനം കൊണ്ടു് പൊതിയുവാന്‍ തോന്നി
(സ്ത്രീ) നെഞ്ചില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെക്കുവാന്‍ തോന്നി

(പു) (ഒരു പൂ മാത്രം)
(സ്ത്രീ) (ഒരു മൊഴി )

(പു) സ്വപ്നവര്‍ണ്ണമെല്ലാം കണ്ണില്‍ പൂത്തുവെന്നു തോന്നി
(സ്ത്രീ) നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാനൊരു വീണയെന്നു തോന്നി
(പു) വെറുതെ കാറ്റായു് ഒഴുകാന്‍ തോന്നി
(സ്ത്രീ) മഴയായു് പെയ്യാന്‍ തോന്നി
(പു) തെന്നല്‍ ചുണ്ടു ചേരുമൊരു മുളയായു് താനേ ഉണരുവാന്‍ തോന്നി
(സ്ത്രീ) മെല്ലെ തണ്ടുലഞ്ഞ നീലാമ്പല്‍ മുട്ടായു് വിടരുവാന്‍ തോന്നി

(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍
(ഡു) ഇനി ഞാനില്ലല്ലോ
(സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടണയും പ്രണയത്തിരിയായു് ഞാന്‍ മാറി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

(pu) ŏru pū mātraṁ sodiccu ŏru pūkkālaṁ nī tannu
karaḽil taḻuguṁ praṇakkanavāyu് nī devi

(pu) ŏru pū mātraṁ sodiccu ŏru pūkkālaṁ nī tannu
karaḽil taḻuguṁ praṇakkanavāyu് nī
kūḍĕ nīyillĕṅgil ini ñānillallo
(strī) ŏru mŏḻi keḽkkān kādorttu
pāṭṭin pālkkaḍal nī tannu
karayoḍaṇayuṁ praṇayattirayāyu് ñān māṟi
(pu) ŏru pū mātraṁ sodiccu ŏru pūkkālaṁ nī tannu
karaḽil taḻuguṁ praṇakkanavāyu് nī devi

(pu) ŏnnu kaṇḍa neraṁ nĕñjil serkkuvān donni
nūṟu mŏhamĕllāṁ kādil sŏlluvān donni
(strī) paṟayān vayyātta rahasyaṁ
paṟayādaṟiyān donni
(pu) ninnĕ kaṇḍunilkkave suṁbanaṁ kŏṇḍu് pŏdiyuvān donni
(strī) nĕñjil sernnu ninnĕnṟĕ nitya rāgaṅṅaḽ paṅgu vĕkkuvān donni

(pu) (ŏru pū mātraṁ)
(strī) (ŏru mŏḻi )

(pu) svapnavarṇṇamĕllāṁ kaṇṇil pūttuvĕnnu tonni
(strī) nin viral tŏḍumboḽ ñānŏru vīṇayĕnnu tonni
(pu) vĕṟudĕ kāṭrāyu് ŏḻugān donni
(strī) maḻayāyu് pĕyyān donni
(pu) tĕnnal suṇḍu serumŏru muḽayāyu് tāne uṇaruvān donni
(strī) mĕllĕ taṇḍulañña nīlāmbal muṭṭāyu് viḍaruvān donni

(pu) ŏru pū mātraṁ sodiccu ŏru pūkkālaṁ nī tannu
karaḽil taḻuguṁ praṇakkanavāyu് nī kūḍĕ nīyillĕṅgil
(ḍu) ini ñānillallo
(strī) ŏru mŏḻi keḽkkān kādorttu
pāṭṭin pālkkaḍal nī tannu
karayoḍaṇayuṁ praṇayattiriyāyu് ñān māṟi
(pu) ŏru pū mātraṁ sodiccu ŏru pūkkālaṁ nī tannu
karaḽil taḻuguṁ praṇakkanavāyu് nī devi