അടുത്തരംഗം ആരുകണ്ടു!
നടക്കാന്‍ പോകുന്നതാരുകണ്ടു!
ഭാവിയെക്കാണും മൂന്നാം തൃക്കണ്ണ്
മൂടിയിരിപ്പതേ ഭാഗ്യം!
നമ്മുടെ ഭാഗ്യം! നമ്മുടെ ഭാഗ്യം!
നടക്കാനുള്ളതു നടക്കും- കല്‍പ്പന
നടത്താന്‍ കൂടെയാളു വരും
സര്വേശ്വേര കരസഞ്ചലനത്താല്
സംഭവചക്രം തിരിയുന്നു
ഓ... സംഭവചക്രം തിരിയുന്നു.. തിരിയുന്നു.. തിരിയുന്നു..
ഉരുളയുരുട്ടിയതുണ്ണാമോ?
പറയാനെളുതല്ലാര്ക്കുമേ
നിദ്രയില്‍ വീണാല്‍ പിറ്റേന്നുണരാന്
കല്‍പ്പന ലഭിക്കണമെല്ലാര്ക്കും
ഓ... കല്പനലഭിക്കണമെല്ലാര്ക്കും.. എല്ലാര്ക്കും ... എല്ലാര്ക്കും..