ചെല്ലം ചെല്ലം ചേലില് മിന്നണ
ചെമ്മാനത്തൊരു മിന്നാമിന്നിയുണ്ടേ..
മണിക്കിണ്ണം കൊട്ടി താളം തട്ടീട്ടാടടമ്പിളി
കാണാക്കൊമ്പനുണ്ടേ.....
കരിമുകില്ക്കുന്നിലെ കരിമഷി തേച്ചവന്
കരിമ്പിന്റെ കാട്ടിലെ കുറുമ്പിന്റെ കൂടവന്‍
അവനേറാക്കൊമ്പിലെ കേറാക്കുന്നിലെ
കൂടാക്കൂട്ടിലഹേയ്.....
(ചെല്ലം ചെല്ലം.....)
തപ്പും തുടിയുമായ് കൊമ്പും കുഴലുമായ്
പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം
കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം(പുതുമോടി..)
കൂടെക്കൂടാന്‍ നീയും വായോ...
ആടിപ്പാടാന്‍ താളം തായോ
കളിയായ്...കളമൊഴിയായ്...
(ചെല്ലം ചെല്ലം.....)
ആടാമൊഴിയുമായ് കാണാപ്പൊരുളുമായ്
വഴിയോരം മുഴുനീളെ കാത്തുനില്പ്പോരേ
വലവീശാന്‍ പെന്മണിയെ തേടിടുന്നോരേ..(വഴിയോരം..)
പൊന്നും മിന്നും കൊണ്ടേ വായോ
അമ്മാനക്കൈയ് താളം തായോ
പറയാം....കഥ പറയാം...
(ചെല്ലം ചെല്ലം.....)