Oru nooṟu janmam

ഒരു നൂറു ജന്മം
Year
Language

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയില്‍ കൊഴിഞ്ഞാലും
പ്രിയമുള്ളവളേ... പ്രിയമുള്ളവളേ...
പിരിയാനാകുമോ തമ്മില്‍?
(ഒരു നൂറു ജന്മം)

പ്രളയപ്രവാഹത്തെ ചിറകെട്ടി നിര്‍ത്തുവാന്‍
വിധിയുടെ കൈകള്‍ക്കാകുമോ?
അനശ്വരപ്രേമത്തിന്‍ കാലടിപ്പാടുകള്‍
മറയ്‌ക്കാന്‍ മായ്‌ക്കാന്‍ കഴിയുമോ?
(ഒരു നൂറു ജന്മം)

അന്തരാത്മാവിലെ മൗനത്തിന്‍ ചിറകടി
ഇന്നെന്‍ നിശകളില്‍ തേങ്ങുന്നൂ...
ഹൃദയത്തിന്‍ ധമനികള്‍ നീ ചേര്‍ന്നലിയും
വിരഹാര്‍ദ്രഗാഥയില്‍ വിതുമ്പുന്നൂ...
(ഒരു നൂറു ജന്മം)

ŏru nūṟu janmaṁ piṟaviyĕḍuttāluṁ
ŏru nūṟu janmaṁ mṛtiyil kŏḻiññāluṁ
priyamuḽḽavaḽe... priyamuḽḽavaḽe...
piriyānāgumo tammil?
(ŏru nūṟu janmaṁ)

praḽayapravāhattĕ siṟagĕṭṭi nirttuvān
vidhiyuḍĕ kaigaḽkkāgumo?
anaśvarapremattin kālaḍippāḍugaḽ
maṟay‌kkān māy‌kkān kaḻiyumo?
(ŏru nūṟu janmaṁ)

andarātmāvilĕ maunattin siṟagaḍi
innĕn niśagaḽil teṅṅunnū...
hṛdayattin dhamanigaḽ nī sernnaliyuṁ
virahārdragāthayil vidumbunnū...
(ŏru nūṟu janmaṁ)