Title (Indic)പുലര്‍കാല സുന്ദര WorkOru Maymasappularayil Year1987 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer P Bhaskaran LyricsMalayalamപുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി നീരദ ശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി Englishpulargālasundara svapnattil ñānŏru pūmbāṭrayāyinnu māṟi viṇṇiluṁ maṇṇiluṁ pūviluṁ pulliluṁ varṇṇacciṟagumāy pāṟi pulargālasundara svapnattil ñānŏru pūmbāṭrayāyinnu māṟi nīrada śyāmaḽa nīla nabhassŏru sārusarovaramāyi sandranuṁ sūryanuṁ tārāgaṇaṅṅaḽuṁ indīvaraṅṅaḽāy māṟi jīvanṟĕ jīvanil ninnumŏrajñāda jīmūda nirjhari polĕ sindiya kaൌmāra saṅgalppadhārayil ĕnnĕ maṟannu ñān pāḍi