Ormmagale

ഓര്‍മ്മകളേ
Year
Language

ഓര്‍മ്മകളേ വിടപറയൂ...പോയ്‌ വരട്ടെ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ
തുണയായതെന്‍ നിഴലായ് വരാം
നിഴലിനു മുഖമെവിടെ.....പറയൂ നീ.....
ഓര്‍മ്മകളേ വിടപറയൂ...പോയ്‌ വരട്ടെ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ.......

ഓരോ ജീവന്റെ മിഴിനാളവും.....
ഏതോ മോഹത്തില്‍ തെളിയുന്നുവോ.....
അലറിവരും കാറ്റില്‍ പൊഴിയുകയാണാ മോഹവും
കനലെരിയും നെഞ്ചിലും പടരുകയാണാ നൊമ്പരം
ഒരു ചിറകായ് ഞാന്‍ ....അലയുമ്പോള്‍ നീ....(2)
മറക്കുവാന്‍ ....പൊറുക്കുവാന്‍ ...തിരിച്ചെത്തുമോ....
ഓര്‍മ്മകളേ വിടപറയൂ...പോയ്‌ വരട്ടെ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ.......

ദുഃഖം നാളത്തെ സുഖമായ് വരാം
കയ്പും കാലത്തില്‍ മധുരിച്ചിടാം
ഇരുള്‍ നിറയും കാട്ടിൽ ഈ...അവനവനല്ലോ ബന്ധുവായ്
ഇരുകരവും ശൂന്യം...മുറിവുകള്‍ മാത്രം സ്വന്തമായ്
ഹിമകണമായ് ഞാന്‍ ....ഉതിരുമ്പോള്‍ നീ..(2)
പൊഴിക്കുമോ ഒരിക്കലാ...മിഴിനീര്‍ക്കണം......

(ഓര്‍മ്മകളേ വിടപറയൂ......)

ormmagaḽe viḍabaṟayū...poy‌ varaṭṭĕ ñān
karaḽuruguṁ vedanagaḽ teṅṅumī vaḻiye
tuṇayāyadĕn niḻalāy varāṁ
niḻalinu mukhamĕviḍĕ.....paṟayū nī.....
ormmagaḽe viḍabaṟayū...poy‌ varaṭṭĕ ñān
karaḽuruguṁ vedanagaḽ teṅṅumī vaḻiye.......

oro jīvanṟĕ miḻināḽavuṁ.....
edo mohattil tĕḽiyunnuvo.....
alaṟivaruṁ kāṭril pŏḻiyugayāṇā mohavuṁ
kanalĕriyuṁ nĕñjiluṁ paḍarugayāṇā nŏmbaraṁ
ŏru siṟagāy ñān ....alayumboḽ nī....(2)
maṟakkuvān ....pŏṟukkuvān ...tiriccĕttumo....
ormmagaḽe viḍabaṟayū...poy‌ varaṭṭĕ ñān
karaḽuruguṁ vedanagaḽ teṅṅumī vaḻiye.......

duḥkhaṁ nāḽattĕ sukhamāy varāṁ
kaybuṁ kālattil madhuricciḍāṁ
iruḽ niṟayuṁ kāṭṭil ī...avanavanallo bandhuvāy
irugaravuṁ śūnyaṁ...muṟivugaḽ mātraṁ svandamāy
himagaṇamāy ñān ....udirumboḽ nī..(2)
pŏḻikkumo ŏrikkalā...miḻinīrkkaṇaṁ......

(ormmagaḽe viḍabaṟayū......)