ഓർമ്മകൾ ഓർമ്മകൾ
ഓലോലം തകരുമീ തീരങ്ങളിൽ
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ
മറക്കാനെളുതാമോ? (ഓർമ്മകൾ)
ദു:ഖം ഒരേകാന്ത സഞ്ചാരീ
ഈറക്കുഴലൂതിവിളിച്ചു
ദു:ഖം ഒരേകാന്ത സഞ്ചാരീ
ഈറക്കുഴലൂതിവിളിച്ചു
സ്വപ്നങ്ങളെന്നോട് വിട പറഞ്ഞു (ഓർമ്മകൾ)
പടരാൻ വിതുമ്പും മോഹങ്ങൾ
നിത്യകല്ല്യാണി ലതകൾ
പടരാൻ വിതുമ്പും മോഹങ്ങൾ
നിത്യകല്ല്യാണി ലതകൾ
സ്വർഗ്ഗങ്ങൾ തേടിക്കൊണ്ടിഴഞ്ഞുനീങ്ങീ(ഓർമ്മകൾ)