സീതപ്പക്ഷിക്ക് സീമന്തം
ആരെല്ലാം പോണു കുരവയിടാൻ
അവളെ നീരാടിക്കാൻ അഴകിൽ കണ്ണെഴുതിക്കാൻ
പുളകം കൊണ്ടൊരു പൊട്ടു തൊടീയ്ക്കാൻ
ആരെല്ലാം പോണൂ നിങ്ങളാരെല്ലാം പോണു.
(സീതപ്പക്ഷിക്ക് സീമന്തം...)
പൊന്നിളവേലിക്കുട നിവർത്താൻ വന്നാട്ടെ വന്നോട്ടേ
പുള്ളിക്കുയിലേ കുഴലു വിളിക്കാൻ വന്നാട്ടേ വന്നാട്ടേ
നാക്കില്ലാത്തൊരു മൂക്കില്ലാത്തൊരു
നാണം കുണുങ്ങിക്കു നിധി കിട്ടി ഈ
നാടൻ കറുമ്പിക്കു നിധി കിട്ടി
(സീതപ്പക്ഷിക്ക് സീമന്തം...)
ചിങ്ങക്കാറ്റേ മധുരം തിന്നാൻ വന്നാട്ടേ വന്നാട്ടെ
ചിരുതപ്പെണ്ണേ പാട്ടു തെറുക്കാൻ വന്നാട്ടേ വന്നാട്ടെ
ചുണ്ടും ചോപ്പിച്ചു കരളും തുടുപ്പിച്ചു
മിണ്ടാപ്പൂച്ചയും കലമുടച്ചു ഈ
മിണ്ടാപ്പൂച്ചയും കലമുടച്ചു
(സീതപ്പക്ഷിക്ക് സീമന്തം...)