Title (Indic)ഒരു പൂവിന് WorkOrmakkurippu Year1989 LanguageMalayalam Credits Role Artist Music Vidyadharan Performer Thrissur Mani Writer ONV Kurup LyricsMalayalamഒരു പൂവിൻ നറുമണം എത്ര നേരം ഒരു പാട്ടിൻ സ്വരസുഖമെത്ര നേരം പൂവു കൊഴിഞ്ഞാലും പാട്ടു കഴിഞ്ഞാലും ജീവിക്കുമോർമ്മകളിൽ ഈ പാവം മനസ്സിന്റെ ഓർമ്മകളിൽ (ഒരു പൂവിൻ...) ഈ വഴിയോരത്തൊരാലിൻ ചുവട്ടിൽ നാം രാവിൽ തളർന്നിരുന്നു പാണികൾ കോർത്തു പുണർന്നിരുന്നു പ്രണയാതുരരായിരുന്നു രാവൊരു ഗാനമായൊഴുകി മാഞ്ഞു (ഒരു പൂവിൻ...) ആദ്യം നുകർന്നൊരു പൂവിൻ സുഗന്ധവും പാട്ടിൻ മധുരിമയും നിന്നെക്കുറിച്ചുള്ളോരോർമ്മകളും എന്നും എന്നിലെയസ്വാസ്ഥ്യമായി പിന്നെയൊ രുന്മാദ ലഹരിയായ് (ഒരു പൂവിൻ...) Englishŏru pūvin naṟumaṇaṁ ĕtra neraṁ ŏru pāṭṭin svarasukhamĕtra neraṁ pūvu kŏḻiññāluṁ pāṭṭu kaḻiññāluṁ jīvikkumormmagaḽil ī pāvaṁ manassinṟĕ ormmagaḽil (ŏru pūvin...) ī vaḻiyorattŏrālin suvaṭṭil nāṁ rāvil taḽarnnirunnu pāṇigaḽ korttu puṇarnnirunnu praṇayādurarāyirunnu rāvŏru gānamāyŏḻugi māññu (ŏru pūvin...) ādyaṁ nugarnnŏru pūvin sugandhavuṁ pāṭṭin madhurimayuṁ ninnĕkkuṟiccuḽḽorormmagaḽuṁ ĕnnuṁ ĕnnilĕyasvāsthyamāyi pinnĕyŏ runmāda lahariyāy (ŏru pūvin...)