Oonyanyaaalaattaan

ഊഞ്ഞാലാട്ടാന്‍
Year
Language

ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ്
ഊഞ്ഞാല്‍ത്തട്ടൊരു കാര്‍മുകില്‍പ്പട്ട്
ഊഞ്ഞാലാടുന്നൊരമ്പിളിപ്പെണ്ണ്
കണ്ടു നില്‍ക്കുന്നതോ പൂത്തചെമ്മണ്ണ്

മാനത്തിന്‍ മുറ്റത്ത് മഴവില്ലിന്‍ കൊമ്പത്ത്
താരകള്‍ പൂത്തൊരൂഞ്ഞാലകെട്ടി
പകലൊളി വന്നാ കയററുത്തു
അമ്പിളിപ്പെണ്ണയ്യോ കടലില്‍പ്പതിച്ചു
ഊഞ്ഞാലോ ഊഞ്ഞാലോ
മാനത്തിന്‍ മുറ്റത്തൊരൂഞ്ഞാലോ

മണ്ണിന്റെ മാറത്ത് പൂമരക്കൊമ്പത്ത്
മരവള്ളികൊണ്ടൊരൂഞ്ഞാലകെട്ടി
മലയണ്ണാന്‍ വന്നാ കയററുത്തു
മലയത്തി മാരന്റെ മടിയില്‍പ്പതിച്ചു
ഊഞ്ഞാലോ ഊഞ്ഞാലോ
മണ്ണിന്റെ മുറ്റത്തൊരൂഞ്ഞാലോ

ūññālāṭṭān kārttigakkāṭr
ūññālttaṭṭŏru kārmugilppaṭṭ
ūññālāḍunnŏrambiḽippĕṇṇ
kaṇḍu nilkkunnado pūttasĕmmaṇṇ

mānattin muṭratt maḻavillin kŏmbatt
tāragaḽ pūttŏrūññālagĕṭṭi
pagalŏḽi vannā kayaṟaṟuttu
ambiḽippĕṇṇayyo kaḍalilppadiccu
ūññālo ūññālo
mānattin muṭrattŏrūññālo

maṇṇinṟĕ māṟatt pūmarakkŏmbatt
maravaḽḽigŏṇḍŏrūññālagĕṭṭi
malayaṇṇān vannā kayaṟaṟuttu
malayatti māranṟĕ maḍiyilppadiccu
ūññālo ūññālo
maṇṇinṟĕ muṭrattŏrūññālo