Onninumallaade [D]

ഒന്നിനുമല്ലാതെ [D]
Work
Year
Language

ഒന്നിനുമല്ലാതെ
എന്തിനോ തോന്നിയൊരിഷ്ടം ..
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
രാഗമായ് അത് താളമായ് ..
നീ എനിക്കാത്മാവിന്‍ രാഗമായി
ശൂന്യമാം എന്‍ ഏകാന്തതയില്‍
പൂവിട്ടൊരനുരാഗമായ്
നീ ഒരു സ്നേഹ വികാരമായി ...(ഒന്നിനുമല്ലാതെ)

മനസിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുര സ്മരണ തന്‍ തിരികള്‍
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പൂര തിരികള്‍ ..(ഒന്നിനുമല്ലാതെ)..

വെളിച്ചം വാതില്‍ തുറന്നു വീണ്ടും
വസന്തം വന്നു വിടര്‍ന്നു
എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി
എനിക്ക് പ്രിയമാം നിന്‍ ഗാനം ...(ഒന്നിനുമല്ലാതെ)

ŏnninumallādĕ
ĕndino tonniyŏriṣṭaṁ ..
ĕnikkĕppoḻo tonniyŏriṣṭaṁ
rāgamāy at tāḽamāy ..
nī ĕnikkātmāvin rāgamāyi
śūnyamāṁ ĕn egāndadayil
pūviṭṭŏranurāgamāy
nī ŏru sneha vigāramāyi ...(ŏnninumallādĕ)

manasilĕ navaratna viḽakkil nī kŏḽutti
madhura smaraṇa tan tirigaḽ
abhilāṣaṅṅaḽĕ surabhilamākkuṁ
sugandha karbūra tirigaḽ ..(ŏnninumallādĕ)..

vĕḽiccaṁ vādil tuṟannu vīṇḍuṁ
vasandaṁ vannu viḍarnnu
ĕnnilĕ ĕnnĕ suṁbiccuṇartti
ĕnikk priyamāṁ nin gānaṁ ...(ŏnninumallādĕ)