അനുജേ നിനക്കായ് ഒരു ഗീതകം
അതിലെന്‍ മനസ്സിന് നിറമേളനം
സീതാംശുവായി ചിരിതൂകി നില്‍ക്കെ
നീഹാരമായി നീ കുളിര് വീശി നില്‍ക്കെ
പൂക്കുന്നു എന്നും എന്‍ ജീവിതം
(അനുജേ നിനക്കായ് ...)
ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം
ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം
വര്‍ണ്ണങ്ങള്‍ ചൂടി ..
വര്‍ണ്ണങ്ങള്‍ ചൂടി വിടരുന്നോരോര്‍മ്മയില്‍
അറിയാതെ വീണ്ടും ഒഴുകുന്നു ഞാനൊരു
താരാട്ടു പാട്ടിന്റെ താളത്തില്‍
(അനുജേ നിനക്കായ് ...)
ചിന്തയില്‍ കശവിട്ടു നാളത്തെ നാള്കള്
അണയുന്ന നേരം, അഴകാര്‍ന്ന നേരം
ചിന്തയില്‍ കശവിട്ടു നാളത്തെ നാള്കള്
അണയുന്ന നേരം, അഴകാര്‍ന്ന നേരം
നന്മ തന് കൈകള്‍, മലര് പെയ്യും വീഥിയില്‍
അജ്ഞാത ഗാനം തുടരുന്നു ഞാനൊരു
മിന്നും പ്രതീക്ഷ തന് ലോകത്തില്‍
(അനുജേ നിനക്കായ് ...)