യുവർ ഹോണർ (3)
ഈ കോടതിയിൽ കാര്യമുണ്ട് കാര്യം
യുവർ ഹോണർ
ഇനി ഇനിയൊരു നാൾ കാര്യമുണ്ട് സ്വകാര്യം
നിറമഴയിൽ നീലിമയിൽ നീളെ പാടി നടക്കാം
പൊന്നലയിൽ കുഞ്ഞിലയായ് കാറ്റത്തൊഴുകി പോകാം
കുടമാറും വർണ്ണങ്ങൾ കുടയായ് ചൂടിയിരിക്കാം
കൊടിയേറും പൂരങ്ങൾ കുടയായ് ചൂടി രസിക്കാം
കൈനീട്ടുമ്പോൾ നക്ഷത്രങ്ങൾ
കൈതട്ടുമ്പോൾ ചെല്ലക്കാറ്റ്
വെള്ളിക്കോപ്പ നിറച്ച് നിലാവ് ഇത്തിരി മോന്തി മയങ്ങാം
(യുവർ ഹോണർ...)
കൈവിരലിൽ വെള്ളിമേഘത്തുണ്ടുകളായ് പോയ് വരാം
നിറവാതിൽ മാരിവില്ലിൻ പാലമേറി താഴെ വരാം
അന്തിവെയിൽ കോടി ചുറ്റാം
അല്ലിമലർത്താലി തീർക്കാം
അസ്തമയക്കുങ്കുമമൊത്തിനി ആമ്പല്പൂ ചൂടാം
പൊന്നാര്യൻ കൊയ്തെടുക്കാം രാപ്പീലി കണ്ണെഴുതാം
പുതു വർണ്ണക്കിളിവാതിൽക്കൽ ഒന്നാം പിറ കണ്ടു വരാം
ആമലയീമല ഏറിപ്പോകാം
ആകാശത്തിനു മതിലുകൾ കെട്ടാം
ആയിരമല്ലികൾ ആശാവല്ലികൾ ഊഞ്ഞാലാട്ടി രസിക്കാം
(യുവർ ഹോണർ...)
ജയ് കൃഷ്ണാ ജയ് കൃഷ്ണാ ധിരനന ധിരനന
ജയ് കൃഷ്ണാ ജയ് ശ്രീകൃഷ്ണാ ധിരനന ധിരനന
മാർഗ്ഗഴിയിൽ ചെണ്ടുമല്ലിപ്പൂവിരിയും കാലത്ത്
ചില്ലകളിൽ ചെങ്കുറിഞ്ഞി പക്ഷി വരും നേരത്ത്
ഓരോരോ മോഹവില്ലിൻ
ഇടനെഞ്ചിൽ തന്ത്രി മീട്ടി
നാളത്തെ നന്മ പാടാൻ നാവോർ കളമെഴുതാം
ഉഷസ്സിന്റെ പൂവിറുത്ത് മുടിത്തുമ്പിലണിയാം ഞാൻ
മയില്‍പ്പീലി കൊണ്ടു മേയാം മഴവില്ലിൻ കൂടാരം
ഇനിയീ രാവിൽ സ്നേഹനിലാവ്
പാടാനുണരും കുരുവിക്കൂട്ടം
പഴമക്കൊമ്പിൽ പുതുമകൾ പൂക്കും
കാലം കവിത രചിക്കും
(യുവർ ഹോണർ...)