Omkaaram samkhil

ഓംകാരം ശംഖില്‍
Year
Language

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ...{ഓംകാരം ശംഖില്‍....

തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം
മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ
കാലതെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ... { ഓംകാരം...

ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലെ കൂടെ
പൊള്ളും മൌനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ
പകലിന്നൊ വിണ്ണില്‍ പോയ് മറയവെ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കൈപ്പോ കൂടുന്നില്ലേ.... [ ഓംകാരം...

oṁkāraṁ śaṁkhil serumboḽ
īṟan māṟunna vĕṇ malarĕ
ŏroro nāḽuṁ minnumboḽ
tānĕ nīṟunna pĕṇ malarĕ
ārāruṁ kāṇādĕṅṅŏ pūkkunnu nī
tūmaññin kaṇṇirĕndĕ vārkkunnu nī
novinṟĕ sindūraṁ sūḍunna pūvĕ...{oṁkāraṁ śaṁkhil....

tannĕttānĕ ĕnnĕnnuṁ nedikkunnŏ nī ninnĕ
paidal punnāraṁ sŏllunneraṁ
māran kainīṭṭuṁ neraṁ
aḻalinṟĕ toḻi ĕnnāluṁ
aḻaguḽḽa jīvidaṁ mātraṁ
kaṇi kāṇunnille nī taniyĕ
miḻi torādĕnnuṁ nī vĕṟudĕ
ādityan dūrĕ tereṟuṁ munpĕ
kāladĕ tannĕ nīyo mĕllĕ vāḍunnillĕ... { oṁkāraṁ...

illattammĕ nin munnil vĕḽḽikkiṇṇaṁ tuḽḽumboḽ
nĕñjil tī āḽunnillĕ kūḍĕ
pŏḽḽuṁ maൌnattin mīdĕ
uyirinṟĕ puṇyamĕnnāluṁ urugunna vĕṇṇa nīyallĕ
pagalinnŏ viṇṇil poy maṟayavĕ
iruḽĕnnuṁ kaṇṇil vannaṇaye
kayyĕttuṁ dūrĕ tenuṇḍĕnnāluṁ
janmattin suṇḍil uppin kaippo kūḍunnille.... [ oṁkāraṁ...