Omanakkuttan govindan

ഓമനക്കുട്ടന്‍ ഗോവിന്ദന്‍
Work
Year
Language

ഓമനക്കുട്ടന്‍ ഗോവിന്ദൻ‍
എന്റെ താമരക്കണ്ണനെന്തുവേണം
ഉണ്ണിയ്ക്കുണ്ണുവാന്‍ ചോറുവേണോ
ഉണ്ണിക്കൈ രണ്ടിലും വെണ്ണവേണോ
ആരാരോ.. ആരിരാരോ..

കണ്ണിനു പൂക്കണിയാകിയ ഗോകുല-
പ്പെണ്മണി രാധയെന്‍ മുന്നില്‍ വേണം
അല്ലിപ്പൂമ്പൊടികളാല്‍ മറ്റാരും കാണാതെ
ഉള്ളം കുളിര്‍ക്കെയൊരുമ്മ വേണം.
അയ്യയ്യേ നാണമില്ലല്ലോ

ഇക്കൊച്ചുവീട്ടില്‍ മണിയറ സങ്കല്പസ്വര്‍ഗ്ഗ-
വൃന്ദാവനമായിരുന്നെങ്കില്‍
രാഗത്തിന്‍ കൗമുദിയില്‍ ജീവിതം
നിത്യമാം രാസവിലാസമായ് മാറിയെങ്കില്‍

omanakkuṭṭan govindan
ĕnṟĕ tāmarakkaṇṇanĕnduveṇaṁ
uṇṇiykkuṇṇuvān soṟuveṇo
uṇṇikkai raṇḍiluṁ vĕṇṇaveṇo
ārāro.. ārirāro..

kaṇṇinu pūkkaṇiyāgiya gogula-
ppĕṇmaṇi rādhayĕn munnil veṇaṁ
allippūmbŏḍigaḽāl maṭrāruṁ kāṇādĕ
uḽḽaṁ kuḽirkkĕyŏrumma veṇaṁ.
ayyayye nāṇamillallo

ikkŏccuvīṭṭil maṇiyaṟa saṅgalbasvargga-
vṛndāvanamāyirunnĕṅgil
rāgattin kaumudiyil jīvidaṁ
nityamāṁ rāsavilāsamāy māṟiyĕṅgil