Olannalilulayum

ഓളങ്ങളിലുലയും
Year
Language

കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ്
കണ്ണഞ്ചിരട്ടയിൽ മണ്ണപ്പം ചുട്ട്
പ്ലാവിലക്കിണ്ണത്തിൽ പായസം വെച്ച്
പൂവാലൻ തുമ്പിയേം കൂട്ടി വായോ ഓടി വായോ

കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ്
കന്നിപ്പൂ തൊട്ട് കടിഞ്ഞൂൽ പൂ തൊട്ട്
കണ്ണനാമുണ്ണീടെ പീലിപ്പൂ തൊട്ട്
ഒന്നേയൊന്നെണ്ണും മുമ്പോടി വായോ ഓടി വായോ

ഓളങ്ങളിലുലയും കുള വാഴക്കുണ്ടൊരു പീലിപ്പൂ
നിറുകയിൽ നിറന്ന പീലിപ്പൂ
പാടങ്ങളിലലയും കുളിർ കാറ്റിനുണ്ടൊരു പൂങ്കുഴല്
കുറുകുഴൽ നിറയെ തേൻ കുളിര്
(ഓളങ്ങളിൽ...)

പൊന്നാമ്പൽ പെണ്മണികൾ
നീരാടും കടവത്തെ പോക്കുവെയിൽ പൊന്നാട
ആരാരോ കവർന്നു പോയ്
ഒരു കുളിരിൽ മുങ്ങിപ്പോയ
പെൺകൊടി തൻ പൊന്നാട
കരൾ കവർന്ന കണ്ണനല്ലാതാരെടുക്കാൻ
(ഓളങ്ങളിൽ...)

കണ്ണാന്തളിമുറ്റത്തെ അരിമുല്ലപ്പൂങ്കുടിലിൽ
അമ്പലപ്രാവല്ല
തേന്മൊഴികൾ കുറുകുന്നൂ
അരു മലരിൻ തേൻ കിണ്ണം
ചെഞ്ചൊടിയിൽ ചേർക്കുവാൻ
കൊതിയെഴുന്ന കണ്ണനോതും കളിമൊഴികൾ
(ഓളങ്ങളിൽ...)

kaṇṇāraṁ pŏtti kāṇātta vaḻiye poy
kaṇṇañjiraṭṭayil maṇṇappaṁ suṭṭ
plāvilakkiṇṇattil pāyasaṁ vĕcc
pūvālan dumbiyeṁ kūṭṭi vāyo oḍi vāyo

kaṇṇāraṁ pŏtti kāṇātta vaḻiye poy
kannippū tŏṭṭ kaḍiññūl pū tŏṭṭ
kaṇṇanāmuṇṇīḍĕ pīlippū tŏṭṭ
ŏnneyŏnnĕṇṇuṁ mumboḍi vāyo oḍi vāyo

oḽaṅṅaḽilulayuṁ kuḽa vāḻakkuṇḍŏru pīlippū
niṟugayil niṟanna pīlippū
pāḍaṅṅaḽilalayuṁ kuḽir kāṭrinuṇḍŏru pūṅguḻal
kuṟuguḻal niṟayĕ ten kuḽir
(oḽaṅṅaḽil...)

pŏnnāmbal pĕṇmaṇigaḽ
nīrāḍuṁ kaḍavattĕ pokkuvĕyil pŏnnāḍa
ārāro kavarnnu poy
ŏru kuḽiril muṅṅippoya
pĕṇgŏḍi tan pŏnnāḍa
karaḽ kavarnna kaṇṇanallādārĕḍukkān
(oḽaṅṅaḽil...)

kaṇṇāndaḽimuṭrattĕ arimullappūṅguḍilil
ambalaprāvalla
tenmŏḻigaḽ kuṟugunnū
aru malarin den kiṇṇaṁ
sĕñjŏḍiyil serkkuvān
kŏdiyĕḻunna kaṇṇanoduṁ kaḽimŏḻigaḽ
(oḽaṅṅaḽil...)