Title (Indic)വേഴാമ്പൽ കേഴും വേനൽക്കുടീരം WorkOlangal Year1982 LanguageMalayalam Credits Role Artist Music Ilayaraja Performer S Janaki Performer KJ Yesudas Writer ONV Kurup LyricsMalayalamവേഴാമ്പൽ കേഴും.... വേനൽ കുടീരം.... വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകാകിനീ നിന്നോർമ്മകൾ ഏതോ നിഴൽ ചിത്രങ്ങളായ് (വേഴാമ്പൽ) ഈ വഴി ഹേമന്തമെത്ര വന്നു ഈറനുടുത്തു കൈകൂപി നിന്നു എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പപാത്രങ്ങളിൽ തേൻ പകർന്നു മായിക മോഹമായ് മാരിവിൽ മാലയായ് മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ (വേഴാമ്പൽ) ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾത്തുമ്പിലെ തുള്ളിപോലെ വാരിളം പൂവുകൾ വാടി വീണാലുമീ വാടികളിൽ വണ്ടുകളായ് ഓർമ്മകൾ പാറുന്നുവോ (വേഴാമ്പൽ) Englishveḻāmbal keḻuṁ.... venal kuḍīraṁ.... veḻāmbal keḻuṁ venal kuḍīraṁ nī egāginī ninnormmagaḽ edo niḻal sitraṅṅaḽāy (veḻāmbal) ī vaḻi hemandamĕtra vannu īṟanuḍuttu kaigūbi ninnu ĕtra vasandaṅṅaḽ ninṟĕ munnil puṣpabātraṅṅaḽil ten pagarnnu māyiga mohamāy mārivil mālayāy māyunnuvo māyunnuvo ormmagaḽ keḻunnuvo (veḻāmbal) jīvanil kaṇṇunīr vāṭri vaykkuṁ ī vĕṟuṁ ormmagaḽ kāttu vaykkuṁ jīvidaṁ tuḽḽittuḍiccu nilkkuṁ pūvidaḽttumbilĕ tuḽḽibolĕ vāriḽaṁ pūvugaḽ vāḍi vīṇālumī vāḍigaḽil vaṇḍugaḽāy ormmagaḽ pāṟunnuvo (veḻāmbal)