ഓടിവിളയാടി വാ ഓടക്കുഴലൂതി വാ
കല്ല്യാണമാല കോര്‍ക്കാന്‍ കാറ്റേ കൂടെവാ....
(ഓടിവിളയാടിവാ.....)
കൊട്ടു വേണം കൊഴലു വേണം കാറ്റേ നിന്‍ കൊരവ വേണം...
നാഥനെ സ്വീകരിക്കാന്‍ നാലുനിലപ്പന്തലു വേണം
ആ നല്ലരാത്രിയിലെ അന്തരംഗത്തുടിപ്പുകള്‍
അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ...പറയരുതേ...
ആ അഹാ അഹാ അഹാ ആ....
(ഓടിവിളയാടിവാ......)
പാതിരാവിന്‍ കുളിരു വേണം പാലപ്പൂമണവും വേണം....
പാതിരാവിന്‍ കുളിരു വേണം പാലപ്പൂമണവും വേണം
അന്നെന്റെ മണിയറയില്‍ ആയിരം പൂക്കള്‍ വേണം
ആദ്യത്തെ രാത്രിയിലെ അന്തഃപുരരഹസ്യങ്ങള്‍
അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ...പറയരുതേ...
ആ അഹാ അഹാ അഹാ ആ....
(ഓടിവിളയാടിവാ......)