Odi kalikkumbol

ഓടി കളിക്കുമ്പോള്‍
Work
Year
Language

ഓടിക്കളിക്കുമ്പോൾ ഞാനോടും
ഞാനോടും പിന്നിൽ നീയോടും
ഓടിയോടി നീ മുന്നിലെത്താൻ
കൂടെ ഞാണോടിയെൻ കാലുളുക്കും
(ഓടിക്കളിക്കുമ്പോൾ...)

പിന്നെയും മുന്നിൽ നീയെത്തും
കണ്ണീരോടെ കാത്തുനിൽക്കും നീ
അപ്പോഴും ഞാൻ നിന്റെ മുന്നിലെത്തും
തപ്പും കൊട്ടി കളിയാക്കും
(ഓടിക്കളിക്കുമ്പോൾ...)

മുന്നിൽ നിന്നെ എത്തിക്കാൻ
പിന്നെയും എന്നുടെ കാലുളുക്കും
അപ്പോഴും ഞാൻ നിന്റെ മുന്നിലെത്താൻ
പെട്ടെന്നു നീയോടിച്ചോട്ടിൽ വീഴും
(ഓടിക്കളിക്കുമ്പോൾ...)

വീണു കിടക്കുന്ന നിന്നെപ്പൊക്കി
ആണായ ഞാൻ എന്റെ തോളേറ്റും
രണ്ടാളും കൂടിച്ചിരിപ്പടക്കം
പൊട്ടിച്ചു കെട്ടിപ്പിടിച്ചു തുള്ളുംV
(ഓടിക്കളിക്കുമ്പോൾ...)

oḍikkaḽikkumboḽ ñānoḍuṁ
ñānoḍuṁ pinnil nīyoḍuṁ
oḍiyoḍi nī munnilĕttān
kūḍĕ ñāṇoḍiyĕn kāluḽukkuṁ
(oḍikkaḽikkumboḽ...)

pinnĕyuṁ munnil nīyĕttuṁ
kaṇṇīroḍĕ kāttunilkkuṁ nī
appoḻuṁ ñān ninṟĕ munnilĕttuṁ
tappuṁ kŏṭṭi kaḽiyākkuṁ
(oḍikkaḽikkumboḽ...)

munnil ninnĕ ĕttikkān
pinnĕyuṁ ĕnnuḍĕ kāluḽukkuṁ
appoḻuṁ ñān ninṟĕ munnilĕttān
pĕṭṭĕnnu nīyoḍiccoṭṭil vīḻuṁ
(oḍikkaḽikkumboḽ...)

vīṇu kiḍakkunna ninnĕppŏkki
āṇāya ñān ĕnṟĕ toḽeṭruṁ
raṇḍāḽuṁ kūḍiccirippaḍakkaṁ
pŏṭṭiccu kĕṭṭippiḍiccu tuḽḽuṁV
(oḍikkaḽikkumboḽ...)