ചെമ്പകമേ...കാനനത്തിൽ കണ്ണായ് പൂത്തവളേ
ചെമ്പരത്തീ പൂവില്ക്കണ്ടു് കാന്തനായ് കണ്ടവനെ
ചെമ്പകമേ...കാനനത്തിൽ കണ്ണായ് പൂത്തവളേ
ചെമ്പരത്തീ പൂവില്ക്കണ്ടു് കാന്തനായ് കണ്ടവനെ
വെള്ള കീറും മുന്‍പേ താനേ എന്നെ വിട്ടാ നാഥനോടി
എന്നിലെ വേദന കണ്ടവനെങ്ങിനെ ശാന്തം കഴിയാം ..
വെള്ള കീറും മുന്‍പേ താനേ എന്നെ വിട്ടാനാഥനോടി
എന്നിലെ വേദന കണ്ടവനെങ്ങിനെ ശാന്തം കഴിയാം ..
(ചെമ്പകമേ..)
എന്നാലും എന്നോടിങ്ങനെ എന്താണവന് പിണങ്ങിടാന്
എന്നാലും മിഴിയൊഴിച്ചിട്ടല്ലേ ഞാന്‍ നടപ്പൂ
എന്നാലും എന്നോടിങ്ങനെ എന്താണവന് പിണങ്ങിടാന്
എന്നാലും മിഴിയൊഴിച്ചിട്ടല്ലേ ഞാന്‍ നടപ്പൂ
അവനായലയുമ്പോള് കരള്‍ നൊന്തുരുകുമ്പോള്
എന്നിലെ എന്നില്‍ നിന്നവന് ദൂരം പോകുന്നു
അവനായലയുമ്പോള് കരള്‍ നൊന്തുരുകുമ്പോള്
എന്നിലെ എന്നില്‍ നിന്നവന് ദൂരം പോകുന്നു
(ചെമ്പകമേ..)
എന്നാലും കരളിലവന് കൂടുകൂട്ടിക്കഴിഞ്ഞിട്ടും
എപ്പോഴും അവനെ മാത്രമല്ലേ ഞാന്‍ കൊതിച്ചൂ
എന്നാലും കരളിലവന് കൂടുകൂട്ടിക്കഴിഞ്ഞിട്ടും
എപ്പോഴും അവനെ മാത്രമല്ലേ ഞാന്‍ കൊതിച്ചൂ
അവനിന്നകലുമ്പോള് തനുവും തളരുന്നു
എന്നിലെ മോഹമെല്ലാം മൂകം തേങ്ങുന്നു
അവനിന്നകലുമ്പോള് തനുവും തളരുന്നു
എന്നിലെ മോഹമെല്ലാം മൂകം തേങ്ങുന്നു
(ചെമ്പകമേ..)