O devige ee veethiyil (m)

ഓ ദേവികേ ഈ വീഥിയില്‍ (m)
Year
Language

ഓ ദേവികേ....ഈ വേദിയില്‍ പൂ ചൂടി വാ..ആടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ
തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാൻ കൂട്ടാമേ...
ഗന്ധർവ്വനായ് പാടീടുവാൻ ഞാനെത്തിടാം..മുന്നില്‍ ..
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ..പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ...

തൂമഞ്ഞുമായ് ഈ സന്ധ്യയില്‍ പൂന്തെന്നലും വന്നു (2)
സ്വപ്നങ്ങള്‍ തന്‍ തേന്മുല്ലകള്‍ എന്‍ നെഞ്ചിലും പൂത്തു
മോഹങ്ങള്‍ തന്‍ ചിറകേറി ഞാന്‍ കുളിര്‍ഗാനവും പാടി (2)
പ്രിയദേവതേ മൃദുഹാസമായ് നിന്‍ മുന്നില്‍ വന്നെത്താം
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ...

ഉന്മാദമാം ഈ വേളയില്‍ മേഘങ്ങളായ് നമ്മൾ ‍(2)
ആ വാനിലെ പൂങ്കാവിലും പാറിപ്പറന്നെത്താം
അതു കാണുകില്‍ മാലാഖമാര്‍ ഗാനങ്ങളും പാടും (2)
അതു കേള്‍ക്കുകില്‍ മയിലെങ്ങുമേ ആനന്ദമായ് ആടും

ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ
തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാന്‍ കൂട്ടാമേ
ഗന്ധർവ്വനായ് പാടീടുവാന്‍ ഞാനെത്തിടാം മുന്നില്‍
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ..പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ...

o devige....ī vediyil pū sūḍi vā..āḍāṁ
innĕṅṅume rāgotsavaṁ nī āḍi vā toḻī
tenmāvilĕ ā sillayil kūḍŏnnu ñān kūṭṭāme...
gandharvvanāy pāḍīḍuvān ñānĕttiḍāṁ..munnil ..
o devige ī vediyil pū sūḍi vā..pāḍāṁ
innĕṅṅume rāgotsavaṁ nī āḍi vā toḻī...

tūmaññumāy ī sandhyayil pūndĕnnaluṁ vannu (2)
svapnaṅṅaḽ tan denmullagaḽ ĕn nĕñjiluṁ pūttu
mohaṅṅaḽ tan siṟageṟi ñān kuḽirgānavuṁ pāḍi (2)
priyadevade mṛduhāsamāy nin munnil vannĕttāṁ
o devige ī vediyil pū sūḍi vā pāḍāṁ
innĕṅṅume rāgotsavaṁ nī āḍi vā toḻī...

unmādamāṁ ī veḽayil meghaṅṅaḽāy nammaḽ (2)
ā vānilĕ pūṅgāviluṁ pāṟippaṟannĕttāṁ
adu kāṇugil mālākhamār gānaṅṅaḽuṁ pāḍuṁ (2)
adu keḽkkugil mayilĕṅṅume ānandamāy āḍuṁ

o devige ī vediyil pū sūḍi vā pāḍāṁ
innĕṅṅume rāgotsavaṁ nī āḍi vā toḻī
tenmāvilĕ ā sillayil kūḍŏnnu ñān kūṭṭāme
gandharvvanāy pāḍīḍuvān ñānĕttiḍāṁ munnil
o devige ī vediyil pū sūḍi vā..pāḍāṁ
innĕṅṅume rāgotsavaṁ nī āḍi vā toḻī...