Nyaaanoru mulla

ഞാനൊരു മുല്ല
Year
Language

ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ സഖി പോരുന്നോ

കൊച്ചുകൊച്ചു താരങ്ങള്‍ കൊമ്പത്തു മിന്നി മിന്നി
കത്തിനില്‍ക്കും മിന്നിനില്‍ക്കും ഭംഗികാണാന്‍ പോരുന്നോ

കണ്ടുമലര്‍ച്ചോല കല്യാണമേള
ചെണ്ടുകൊണ്ടു ഞാന്‍ കോര്‍ത്തു പൂമാല
ഇതു കൊണ്ടാടി തേടിവരുമാരാരോ വരുമാരാരോ

കണ്മയക്കും നോക്കുവേണം കവിതയുള്ള വാക്കുവേണം
പുഞ്ചിരിയില്‍ ചാഞ്ചാടും മീശവേണം സഖി
ഞാനൊരു മുല്ലനട്ടു............

കാമനവന്‍ എന്നാലും കൈക്കരുത്തുവേണം
ഓമനത്തമില്ലേലും വിഡ്ഢിയല്ലാതാവണം
ഒരുനാളും പിരിയാത്തൊരന്‍പുവേണം
സഖി അന്‍പു വേണം
സഖി ഞാനൊരു മുല്ലനട്ടു

ñānŏru mullanaṭṭu mūvandikkāvil
pūviṟukkān sakhi porunno sakhi porunno

kŏccugŏccu tāraṅṅaḽ kŏmbattu minni minni
kattinilkkuṁ minninilkkuṁ bhaṁgigāṇān porunno

kaṇḍumalarscola kalyāṇameḽa
sĕṇḍugŏṇḍu ñān korttu pūmāla
idu kŏṇḍāḍi teḍivarumārāro varumārāro

kaṇmayakkuṁ nokkuveṇaṁ kavidayuḽḽa vākkuveṇaṁ
puñjiriyil sāñjāḍuṁ mīśaveṇaṁ sakhi
ñānŏru mullanaṭṭu............

kāmanavan ĕnnāluṁ kaikkaruttuveṇaṁ
omanattamilleluṁ viḍḍhiyallādāvaṇaṁ
ŏrunāḽuṁ piriyāttŏranpuveṇaṁ
sakhi anpu veṇaṁ
sakhi ñānŏru mullanaṭṭu