Nyaaanennariyumo

ഞാനെന്നറിയുമോ
Year
Language

ഞാനാരെന്നറിയുമോ ആരാമമേ
എൻ ഗാനം നീയോർക്കുമോ ആരാമമേ
തളിർകൊണ്ട്‌ വീശി മലർകൊണ്ട്‌ വീശി
താലോലിക്കുന്നൊരെൻ ആരാമമേ
എന്നും താലോലിക്കുന്നൊരെൻ ആരാമമേ (ഞാനാരെന്നറിയുമോ..)

പടർന്നേറും കൊടിപോയ മരമാണു ഞാൻ
ശിൽപകല പാതിയിൽ വെടിഞ്ഞ ശിലയാണു ഞാൻ (പടർന്നേറും..)
അവളെന്ന ദീപത്തിൻ ഒളിയല്ലേ ഞാൻ?
അവളെന്ന രൂപത്തിൻ നിഴലല്ലേ ഞാൻ ?
നിഴലല്ലേ.. ഞാ..ൻ (ഞാനാരെന്നറിയുമോ..)

മണിദീപം പൊലിഞ്ഞെന്നാൽ ഒളിനിൽക്കയായ്‌
തങ്കത്തളിർമേനി മറഞ്ഞെന്നാൽ നിഴൽ ബാക്കിയായ്‌ (മണിദീപം..)
മധുരിക്കും സ്മൃതി നൽകും നയനങ്ങളാൽ
മനസ്സിൽ ഞാൻ കാണുന്നെൻ മധുരാംഗിയേ മധുരാംഗിയേ(ഞാനാരെന്നറിയുമോ..)

ñānārĕnnaṟiyumo ārāmame
ĕn gānaṁ nīyorkkumo ārāmame
taḽirgŏṇḍ‌ vīśi malargŏṇḍ‌ vīśi
tālolikkunnŏrĕn ārāmame
ĕnnuṁ tālolikkunnŏrĕn ārāmame (ñānārĕnnaṟiyumo..)

paḍarnneṟuṁ kŏḍiboya maramāṇu ñān
śilbagala pādiyil vĕḍiñña śilayāṇu ñān (paḍarnneṟuṁ..)
avaḽĕnna dībattin ŏḽiyalle ñān?
avaḽĕnna rūbattin niḻalalle ñān ?
niḻalalle.. ñā..n (ñānārĕnnaṟiyumo..)

maṇidībaṁ pŏliññĕnnāl ŏḽinilkkayāy‌
taṅgattaḽirmeni maṟaññĕnnāl niḻal bākkiyāy‌ (maṇidībaṁ..)
madhurikkuṁ smṛti nalguṁ nayanaṅṅaḽāl
manassil ñān kāṇunnĕn madhurāṁgiye madhurāṁgiye(ñānārĕnnaṟiyumo..)