ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു ..സ്നേഹിക്കുന്നു(2)
അവള്‍ എനിക്കേകുന്നു സ്വപ്നങ്ങള്‍
അഴകുറ്റ സ്വപ്നങ്ങള്‍ എത്ര ബാക്കി ..ആ..
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)
അവളെന്നെ പൂക്കളാല്‍ മൂടുന്നു(2)
പറുദീസയില്‍ നിന്നു കൊണ്ടുവന്ന
പനിനീര്‍പ്പൂക്കളാല്‍ മൂടുന്നു(പറുദീസ)
എന്നെ മൂടുന്നു എന്നെ മൂടുന്നു
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)
അവള്‍ എനിക്കൊരു കൊച്ചു വീടു തന്നു(2)
തിരുവത്താഴങ്ങളില്‍ ഒരുമിച്ചിരിക്കുവാന്‍
ഒരു പാട്ടു പാടാനാരു വരും കൂടെ
ആരു വരും കൂടെ ആരു വരും
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)