വേദന വേദന... വേദന വേദന...
മുറിവേറ്റ ചേതനതന്‍ വേദന...
വിടരാന്‍ കൊതിച്ചൊരു വിഷാദവതിയാം
വീണപൂവിന്റെ വേദന...
(വേദന)
വിരല്‍ത്തുമ്പു മുറിവോളം വീണമീട്ടി ഞാന്‍
കരള്ക്കൂമ്പു വാടുവോളം മുരളിയുമൂതി ഞാന്‍
ഒടുവിലീ ദുഃഖത്തിന് ചിതയിലെന്‍ സ്വപ്നത്തിന്
ഉദകക്രിയക്കായ് നില്പ്പൂ ഞാന്‍...
ഒരുങ്ങി നില്പ്പൂ ഞാന്‍...
ഓര്‍മ്മകളേ ഉറങ്ങൂ...
(വേദന)
പൂജിച്ച ദേവന്റെ കൈനഖം കൊണ്ടെന്റെ
പൂന്തളിര്മാനസം മുറിവേറ്റു...
നിത്യവിരഹിണിയാം നീലനിലാവേതോ
മുത്തണിപ്പല്ലക്കും കാത്തുനില്പ്പൂ...
ദൂരെ കാത്തുനില്പ്പൂ...
ഓര്‍മ്മകളേ ഉറങ്ങൂ...
(വേദന)