തമസ്സിന് കൊടുംതമസ്സിന് തപസ്സിലുറങ്ങും മനസ്സേ
ഓര്‍മ്മകള്‍ തുറന്നിട്ട നിന് കിളിവാതിലുകള്‍
ഒരിക്കലും തുറക്കാതടയ്ക്കു നീ അടയ്ക്കൂ
(തമസ്സിന് )
കാലം തെളിയിച്ച മണ്ചെരാതിന്
തിരിനാളമണഞ്ഞു പോയ് കൂരിരുളായ്
(കാലം)
പണ്ടു നീ ലാളിച്ച സ്വപ്നങ്ങള്‍ മുഖം നോക്കും
കല്കണ്ണാടികള് ഉടഞ്ഞു
ബന്ധങ്ങള്‍ അകലുന്നു
ബന്ധനങ്ങള്‍ മുറുകുന്നു
(തമസ്സിന് )
ഒരു ഗ്രീഷ്മ സന്ധ്യതന്‍ മടിയില്‍
പകലിന് മണിരഥമല്ലോ വീണുടഞ്ഞു
(ഒരു ഗ്രീഷ്മ )
നിറകണ്ണുമായ് ദൂരെ ഗ്രാമവിളക്കുകള്
നിഴലിനോടെന്തോ മൊഴിഞ്ഞു
ബന്ധങ്ങള്‍ അകലുന്നു
ബന്ധനങ്ങള്‍ മുറുകുന്നു
(തമസ്സിന് )