പീലിപ്പൂവേ...നാണംകൊള്ളും നീലക്കണ്ണില്‍
താനേ തെന്നും പൊന്‍കിനാവിന്റെ
മിന്നായം മിന്നും
പൊന്നിതളില് മഞ്ഞായ് ഞാനും....
ചോലക്കാറ്റിന്‍ കാണാക്കൈയില്
ഓലോലം പൊന്നൂഞ്ഞാലാടി
താളത്തില്‍ തുള്ളും പൊൻ തുമ്പിക്കുരുന്നായ്
എന്മനസ്സില് നീയും വായോ.....
താലീപ്പീലിത്താഴ്വരയാകെ
താഴമ്പൂ മൂടുമ്പോള്‍
മൂവന്തിച്ചെമ്മാനപ്പൊന് കൂട്ടില്‍
കുറുവാല്കിളിയായ് നീയും പാടുമ്പോള്‍
എന്തോ ഏതോ നെഞ്ചകത്താരോ
ചിങ്കാരം കൊഞ്ചുമ്പോള്‍
നാണപ്പൂ മൂടുമെൻ നെഞ്ഞോരം
തണുവായ് തഴുകാന്‍ നീ വന്നെത്തുമ്പോള്‍
ഒരു കുഞ്ഞിക്കാറ്റോളം തുള്ളും പുഴയില്‍
പൊന്നാമ്പല്‍ പൂത്താടും നേരം
നറുതിങ്കൾപ്പൂവിതളിൻ നെറുകിൽ തെയ്യം
നാവോലും രാവാകും നേരം
നീ വായോ....വിളയാടാന്‍
കാണാപ്പൂ പൊന്മൈനേ.....
(പീലിപ്പൂവേ........)
കണ്ണില്‍ കാണാ ദീപമെരിഞ്ഞെന്നും
സ്വപ്നങ്ങള്‍ പൂത്തുലഞ്ഞും
ചെല്ലച്ചെഞ്ചുണ്ടത്തെ പൂപ്പാട്ടില്
ചെറു തേന്‍ മണിയായ് താനേ ഉതിരുമ്പോള്‍
നീളേ...നീളേ...നീർവഞ്ചിക്കാട്ടില്
നീഹാരം പെയ്തിറങ്ങും
നീലപ്പുലരിയും നിന് മെയ്യും
വെയിലിന് കസവാലുടലില് കൊതിമൂടും
ഒരു മാമ്പൂവായ് മോഹം വിരിയും മനസ്സില്‍
തേന്‍വണ്ടായ് നീ പോരും നേരം
ഒരു പൊന്‍തുടിയായ് നെഞ്ചം പിടയും നിമിഷം
തൂമുത്തായ് നീ മുത്തും നേരം
നീ വായോ...കളിയാടാന്‍
കളഗാനപ്പൊൻമൈനേ.....
(പീലിപ്പൂവേ........)