വാസരസ്വപ്നത്തിന്‍ വേദിയിലിന്നു്
കുവലയ മിഴിയാളെ കണ്ടു ഞാന്‍
ഭാസുരമാം കാവ്യതരളിതമായൊരു
പ്രണയാമൃത മൊഴി കേട്ടൂ ഞാന്‍
പ്രണയാമൃത മൊഴി കേട്ടൂ...
വാസരസ്വപ്നത്തിന്‍ വേദിയിലിന്നു്
കുവലയ മിഴിയാളെ കണ്ടു ഞാന്‍
മഴവില്ലഴകെഴും വനവള്ളിക്കുടിലില്‍
മലരണി തല്പമിന്നൊരുക്കീ ഞാന്‍
മഴവില്ലഴകെഴും വനവള്ളിക്കുടിലില്‍
മലരണി തല്പമിന്നൊരുക്കീ ഞാന്‍
ഹൃദയവിപഞ്ചികാതന്ത്രികള് മീട്ടി
മാധവമാസമിതാ മാടിവിളിപ്പൂ
വാസരസ്വപ്നത്തിന്‍ വേദിയിലിന്നു്
കുവലയ മിഴിയാളെ കണ്ടു ഞാന്‍
മണിമുകില്മാലകള് നിറകതിര്ചാര്ത്തിയ
വരവര്ണ്ണപ്പന്തലൊരുങ്ങി മേലേ
മണിമുകില്മാലകള് നിറകതിര്ചാര്ത്തിയ
വരവര്ണ്ണപ്പന്തലൊരുങ്ങി മേലേ
ഓമല്പ്രതീക്ഷകള് ദീപവുമേന്തി
സ്വാഗതമോതുവാന്‍ കാത്തുനില്പൂ...
(വാസരസ്വപ്നത്തിൻ...)